Kannur

മാധ്യമപ്രവര്‍ത്തകന് ഭീഷണി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം

മാധ്യമപ്രവര്‍ത്തകന് ഭീഷണി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം
X

കണ്ണൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് ജയദീപ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതിയംഗം ജസ്‌ന ജയരാജ് സംസാരിച്ചു.

തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് ജയദീപ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതിയംഗം ജസ്‌ന ജയരാജ് സംസാരിച്ചു.














Next Story

RELATED STORIES

Share it