- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനിച്ച മണ്ണില് മനുഷ്യരായി ജീവിക്കാന് അനുവദിക്കുക: അഡ്വ.ടി വി രാജേന്ദ്രന്
കാസര്കോട്: പതിറ്റാണ്ടുകള്ക്ക് മുമ്പ് ആകാശത്ത് യന്ത്രപ്പക്ഷി വട്ടമിട്ടുപറന്ന് വിഷമഴ പെയ്തതിന്റെ ദുരന്തഫലമാണ് ജില്ലയിലെ ഒരുപറ്റം മനുഷ്യര് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ.ടി വി രാജേന്ദ്രന്. ദുരിതങ്ങളും പ്രയാസങ്ങളും നിരന്തരമായി സര്ക്കാരിന്റെ മുന്നില് പല രീതിയിലും പറഞ്ഞിട്ടും ഉറപ്പുകള് നല്കുക മാത്രമല്ലാതെ പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് വീണ്ടും ദുരിതബാധിതര്ക്ക് തെരുവിലിറങ്ങേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. He was inaugurating the stand-off in front of the Kasargod Collectorate as part of the state-wide agitation by the Endosulfan Solidarity Committee under the slogan 'We too want Onam'.
പെന്ഷന് മുടങ്ങിയിട്ട് അഞ്ചുമാസങ്ങളായി. കിടത്തിച്ചികില്സിക്കാന് ജില്ലയില് നല്ലൊരു ആശുപത്രിയില്ല. വിദഗ്ധഡോക്ടര്മാരോ മറ്റ് സൗകര്യങ്ങളോ ഇല്ല. മെഡിക്കല് ക്യാംപ് നടത്താമെന്ന് സര്ക്കാര് പറഞ്ഞിട്ടും വര്ഷങ്ങള് കഴിഞ്ഞിട്ടും ഇതുവരെ നടത്തിയില്ല. ഇനിയും ലിസ്റ്റില് ഉള്പ്പെടുത്താത്ത നിരവധി ദുരിതബാധിതരുണ്ട്. ഉള്ളവരെ ലിസ്റ്റില്നിന്ന് പുറന്തള്ളാനാണ് സര്ക്കാര് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സുപ്രിംകോടതി പറഞ്ഞ നഷ്ടപരിഹാരം ഇതുവരെ നല്കിയില്ല.
തറക്കല്ലിട്ട് വര്ഷങ്ങള് കഴിഞ്ഞിട്ടും മെഡിക്കല് കോളജ് പണി പൂര്ത്തിയായില്ല. ഇങ്ങനെ പലതരത്തിലും സര്ക്കാര് ദുരിതബാധിതരെ അവഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ദുല് ഖാദര് ചട്ടഞ്ചാല്, അഡ്വ.വിജയന് കോടോത്ത്, സുബൈര് പടുപ്പ്, അമ്പുഞ്ഞി തലകളായ്, അബ്ദുല് ഖാദര് അറഫ, കമറുല് ഹസീന, ഷരീഫ് കൊടവഞ്ചി, ഹമീദ് കക്കണ്ടം, എ എച്ച് മുനീര്, പി കെ അബ്ദുല്ല, മന്സൂര് മല്ലം, ഹസൈനാര് ബെണ്ടിച്ചാല്, സഫറ ശംസുദ്ദീന്, സാജിത, ലത്തീഫ്, സി യുസുഫ്, സി എച്ച് ബാലകൃഷ്ണന് സംസാരിച്ചു.
RELATED STORIES
അയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT