Kasaragod

കാസര്‍കോട് വികസന പാക്കേജ്: ജലസംഭരണ നിര്‍മിതികളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും അനുമതി

കാസര്‍കോട് വികസന പാക്കേജ്: ജലസംഭരണ നിര്‍മിതികളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും അനുമതി
X
കാസര്‍കോട്: ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യമിട്ട് വിവിധയിടങ്ങളിലെ ജലസംരക്ഷണ നിര്‍മിതികളുടെ നവീകരണത്തിനും പുനര്‍ നിര്‍മാണത്തിനും കാസര്‍കോട് വികസന പാക്കേജില്‍നിന്ന് ഭരണാനുമതിയായി. ദേലമ്പാടി പഞ്ചായത്തിലെ സാലത്തടുക്കമയ്യളം വിസിബി കം ബ്രിഡ്ജിന്റെ നവീകരണത്തിന് 38.8 ലക്ഷം, അജാനൂര്‍ പഞ്ചായത്തിലെ കല്ലുവരമ്പത്ത് വിസിബി കം ട്രാക്ടര്‍വേക്ക് പുനര്‍ നിര്‍മാണത്തിനായി 29.60 ലക്ഷം, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ തച്ചിരവളപ്പ് വിസിബിയുടെ പുനര്‍നിര്‍മാണത്തിന് 44.2 ലക്ഷം, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കണ്ണോത്ത് വിസിബിയുടെ നവീകരണത്തിന് 11 ലക്ഷം, അജാനൂര്‍ പഞ്ചായത്തിലെ തണ്ണോട്ട് ചിത്താരി തോടിന് കുറുകെ ഒറവങ്കരയില്‍ വിസിബി കം ട്രാക്ടര്‍വേയുടെ പുനര്‍നിര്‍മാണത്തിന് 49.5 ലക്ഷം രൂപയും, മുളിയാര്‍ പഞ്ചായത്തിലെ മല്ലം അമ്പലത്തിന് സമീപമുളള വിസിബിയുടെ അറ്റകുറ്റപ്പണിക്ക് 25 ലക്ഷം, ബെളളൂര്‍ പഞ്ചായത്തിലെ പമ്പടേകോയങ്കോട് വിസിബിയുടെ നവീകരണത്തിന് 14.30 ലക്ഷം, കുറ്റിക്കോല്‍ പഞ്ചായത്തിലെ ചൂരിത്തോട് വിസിബി കം ബ്രിഡ്ജ് നവീകരണത്തിന് 15.20 ലക്ഷം, തൊടുപാനം വിസിബി കം ബ്രിഡ്ജ് നവീകരണത്തിനായി 20 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.

ഒമ്പത് നദികളും മൂന്ന് ചെറുനദികളും അടക്കം നൂറുകണക്കിന് ചെറുനീര്‍ച്ചാലുകളും കൈത്തോടുകളും ഉള്ള ജില്ല മഴ അവസാനിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ ജലക്ഷാമത്തിന്റെ പിടിയില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ നിലവിലെ ജലസംഭരണ നിര്‍മ്മിതികളുടെ നവീകരണവും പുനര്‍നിര്‍മാണവും നടത്തുന്നത് ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന് വളരെയധികം ഉപകാരപ്രദമാവും. ജില്ലയുടെ കുടിവെളള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജലസംരക്ഷണ നിര്‍മ്മിതികളുടെ നവീകരണവും പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത് ചെറുകിട ജലസേചന വിഭാഗം എക്‌സി. എന്‍ജിനീയറാണ്.

ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിന്റെ ഭാഗമായി ജലസംഭരണ നിര്‍മിതികളുടെ നവീകരണം, പുനര്‍ നിര്‍മാണം എന്നിവയ്‌ക്കൊപ്പം ചെലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റിങ് ചെക്ക്ഡാമുകളുടെ നിര്‍മാണം, പുഴകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജലക്ഷാമ ലഘൂകരണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫിസര്‍ ഇ പി രാജ്‌മോഹന്‍ അറിയിച്ചു.

Kasaragod Development Package: Permission for renovation and reconstruction of water storage structures

Next Story

RELATED STORIES

Share it