Kollam

കൊല്ലം പൂരം കുടമാറ്റത്തില്‍ ഹെഡ്ഗേവാറിന്റെ ചിത്രം; ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്‍സ്

കൊല്ലം പൂരം കുടമാറ്റത്തില്‍ ഹെഡ്ഗേവാറിന്റെ ചിത്രം; ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്‍സ്
X

കൊല്ലം: പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതില്‍ ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്‍സ്. ചില വ്യക്തികളാണ് ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

പൂരക്കമ്മറ്റിയോടും ക്ഷേത്രം ഉപദേശക സമിതിയോടും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനോടുമടക്കം ദേവസ്വം വിജിലന്‍സ് ഇക്കാര്യത്തില്‍ വിശദീകരണം തേടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ് തിരുവിതാംകൂര്‍ ക്ഷേത്ര ഉപദേശകസമിതിക്കും വീഴ്ചയില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഘടകപൂരങ്ങളും ചില പൂരക്കമ്മറ്റികളും ഇതിന്റെ ഭാഗമായുണ്ട്. അതില്‍ ഓരോ വ്യക്തികളും കുടമാറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയാറാക്കും. അതില്‍ ഹെഡ്ഗേവാറിന്റെ ചിത്രം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉപദേശക സമിതിക്ക് അറിയില്ലായിരുന്നു. കുടമാറ്റ സമയത്ത് ഉയര്‍ത്തിയപ്പോള്‍ മാത്രമാണ് തങ്ങള്‍ ഈ കാര്യം അറിഞ്ഞത് എന്ന മൊഴിയാണ് ക്ഷേത്ര ഉപദേശക സമിതി നല്‍കിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

സംഭവത്തില്‍ പോലിസും കേസെടുത്തിട്ടുണ്ട്. തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ് കേസെടുത്തത്.പുതിയകാവ് ക്ഷേത്ര സമിതിയാണ് നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പീ ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനം കുറിച്ചുകൊണ്ട് കൊല്ലം പൂരം അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തിന് പിന്നാലെയാണ് കുടുമാറ്റത്തിലാണ് ആര്‍ എസ് എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്.




Next Story

RELATED STORIES

Share it