Kozhikode

കോഴിക്കോട് ജില്ലയില്‍ രോഗ വ്യാപനം രൂക്ഷം; ഇന്ന് 110 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 88 പേര്‍ക്ക് രോഗം

കോഴിക്കോട് ജില്ലയില്‍ രോഗ വ്യാപനം രൂക്ഷം; ഇന്ന് 110 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 88 പേര്‍ക്ക് രോഗം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 110 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍ നിന്നും 558 കൊവിഡ് പോസിറ്റവ് കേസുകളാണ് ചികില്‍സയിലുള്ളത്. ഇതില്‍ 151 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും, 146 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 218 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസി യിലും, 31 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും സ്വകാര്യ ആശുപത്രിയില്‍ മൂന്ന് പേരും രണ്ട് പേര്‍ മലപ്പുറത്തും, നാലു പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികില്‍സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് എഫ്എല്‍ടിസിയിലും, ഏഴ് മലപ്പുറം സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒന്ന് കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും രണ്ട് മലപ്പുറം സ്വദേശികളും രണ്ട് വയനാട് സ്വദേശികള്‍ ഒന്ന് കണ്ണൂര്‍ സ്വദേശി ഫറോക്ക് എഫ്എല്‍ടിസിയിലും ചികില്‍സയിലാണ്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍:

8- കോഴിക്കോട് കോര്‍പ്പറേഷന്‍ - 1, ചങ്ങരോത്ത് -2, കട്ടിപ്പാറ -1, തിക്കോടി -1, പുതുപ്പാടി -1, ചാത്തമംഗലം - 1, കീഴരിയൂര്‍ -1, അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 9, സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 88

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 5, കോഴിക്കോട് കോര്‍പ്പറേഷന്‍- 1 പുരുഷന്‍ (26 ആരോഗ്യപ്രവര്‍ത്തകന്‍), കായക്കൊടി - 1 പുരുഷന്‍ (53), മൂടാടി - 1 പുരുഷന്‍ (59), എടച്ചേരി - 1 പുരുഷന്‍ (40), വടകര- 1 പുരുഷന്‍ (47).


Next Story

RELATED STORIES

Share it