Kozhikode

കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് എടുക്കവെ 20 കാരന് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് എടുക്കവെ 20 കാരന് ദാരുണാന്ത്യം
X

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ആല്‍വിന്‍ ടി കെ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡ് ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ കൂട്ടത്തിലുള്ള കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പോലിസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

രണ്ടു വർഷം മുൻപ് ആൽവിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനായാണ് നാട്ടിൽ എത്തിയത്. അതിനിടെയാണ് വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാൻ ഇന്നു രാവിലെ വെള്ളയിൽ എത്തിയത്.

റോഡിനു നടുവിൽ നിന്ന്, രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. വാഹനങ്ങൾ ആൽവിനെ കടന്നു പോയപ്പോൾ ഒരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. ആ വാഹനത്തിൽത്തന്നെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 999 ഓട്ടമേറ്റീവ് എന്ന കമ്പനിക്കുവേണ്ടി പുതിയ കാറുകളുടെ റീലാണ് എടുത്തത്. കമ്പനിയുടെ ആളുകൾ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് പോസ്റ്റ്മോർട്ടം. അതിനുശേഷമായിരിക്കും സംസ്കാരം.

updated

Next Story

RELATED STORIES

Share it