Kozhikode

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത: ഡിപിആറിന് തത്വത്തില്‍ അംഗീകാരം; നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത: ഡിപിആറിന് തത്വത്തില്‍ അംഗീകാരം; നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം
X

കോഴിക്കോട്: നിര്‍ദിഷ്ട ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ വിശദമായ പദ്ധതി രേഖയ്ക്ക് (ഡിപിആര്‍) ഉന്നതതല സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് അംഗീകാരം നല്‍കിയത്.

കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച ഡിപിആറില്‍ നാലുവരി തുരങ്കപാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, കെആര്‍സിഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായും എംഎല്‍എ അറിയിച്ചു.

Next Story

RELATED STORIES

Share it