Kozhikode

കോഴിക്കോട്ട് ആശങ്ക വര്‍ധിക്കുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഉറവിടം കണ്ടെത്താനാവാതെ അഞ്ചു രോഗികള്‍

പി സി അബ്ദുല്ല

കോഴിക്കോട്ട് ആശങ്ക വര്‍ധിക്കുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ഉറവിടം കണ്ടെത്താനാവാതെ അഞ്ചു രോഗികള്‍
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേരുടെ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. 16 രോഗികളില്‍ അഞ്ചു പേര്‍ക്ക് രോഗമെത്തിയത് എവിടെ നിന്നാണെന്ന് അറിയാത്തത് പ്രതിരോധ നടപടികള്‍ക്ക് വെല്ലുവിളിയാണ്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കാണ് ഇന്ന് രോഗബാധ. സാമൂഹിക വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ജില്ലയിലെ തീരദേശ മേഖലകളടക്കം ഭീതിയുടെ നിഴലിലാണ്. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണങ്ങള്‍ ആലോചിക്കുകയാണ് ജില്ലാ ഭരണകൂടം. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കാണ് കോഴിക്കോട് നീങ്ങുന്നത്. അയല്‍ ജില്ലകളില്‍ നിന്നുള്ള പോക്കുവരവിന് നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെയും പോലിസിനെയും ഉപയോഗിച്ച് വടകര, കൊയിലാണ്ടി മല്‍സ്യ ബന്ധന മേഖലകളില്‍ നടപടികള്‍ നാളെമുതല്‍ ശക്തമാക്കും.

വടകര പച്ചക്കറി മാര്‍ക്കറ്റിലെയും അടക്കാത്തെരു കൊപ്ര ബസാറിലെയും തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സാമൂഹിക വ്യാപര ആശങ്കയായാണ് വിലയിരുത്തല്‍. വടകര നഗരം അതീവ ജാഗ്രതയിലാണ്. കോട്ടപ്പറമ്പ് പച്ചക്കറി മാര്‍ക്കറ്റും അടക്കാത്തെരു കൊപ്ര ബസാറും അടച്ചുപൂട്ടി. രണ്ട് തൊഴിലാളികള്‍ക്കും രോഗം വന്ന ഉറവിടം വ്യക്തമല്ലാത്തതാണ് ആശങ്ക കൂട്ടിയത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ഡ്രൈവറില്‍ നിന്നാണ് രോഗം വന്നതെന്നാണ് സൂചന. ആളുകള്‍ ധാരാളമെത്തുന്ന സ്ഥലങ്ങളിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മാര്‍ക്കറ്റുകളില്‍ ബന്ധപ്പെട്ടവരെ നാളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കും. നൂറു കണക്കിന് ആളുകള്‍ ബന്ധപ്പെട്ടതായി സംശയമുള്ളതിനാല്‍ ഇവരെയെയെല്ലാം പരിശോധിക്കുക ശ്രമകരമാണ്.

സമൂഹ വ്യാപനം തടയുന്നതിന് കൊയിലാണ്ടി മേഖലയില്‍ നാളെമുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വടകര ആര്‍ഡിഒ വി പി അബ്ദുര്‍റഹ്മാന്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കൊയിലാണ്ടി മല്‍സ്യ ബന്ധന തുറമുഖത്ത് പൊതുജനങ്ങളും കണ്ടൈയ്ന്‍മെന്റ് സോണില്‍നിന്നും ഇതര സംസ്ഥാനത്ത് നിന്നും മല്‍സ്യ വില്‍പ്പനയ്ക്ക് വരുന്ന വാഹനങ്ങള്‍ക്കും നാളെമുതല്‍ വിലക്കേര്‍പ്പെടുത്തി.

Covid: Concerns are growing in Calicut


Next Story

RELATED STORIES

Share it