Kozhikode

ടൗട്ടേ ചുഴലിക്കാറ്റ്; നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്

ടൗട്ടേ ചുഴലിക്കാറ്റ്; നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്
X

കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റില്‍ പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ തകര്‍ന്നവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസി. എന്‍ജിനീയറില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമലതപ്പെടുത്തിയത്. തീരശോഷണത്തില്‍ തകര്‍ന്ന വീടുകള്‍ സംബന്ധിച്ച് തഹസില്‍ദാര്‍ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ വീടുകളും പരിശോധിച്ച് രണ്ടുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇത്തരം ദുരന്തം ഉണ്ടാവുന്ന സാഹചര്യത്തില്‍ തഹസില്‍ദാര്‍മാര്‍ തകര്‍ച്ച നേരിട്ട വീടുകളുടെ വിശദാംശങ്ങളുടെ റിപോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ അതാത് തദ്ദേശ സ്വയം ഭരണസ്ഥാപന സെക്രട്ടറിമാരെ അറിയിക്കണം.

ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 26, 30, 33 പ്രകാരം വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, മേഘവിസ്‌ഫോടനം, സുനാമി, തീരശോഷണം, ഇടിമിന്നല്‍, ശക്തമായ കാറ്റ്, സോയില്‍ പൈപ്പിങ് എന്നിവ കാരണം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച കേസുകളില്‍ നാശനഷ്ടത്തിന്റെ തോത് പരിശോധിച്ച് തിട്ടപ്പെടുത്തി 48 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം.

Cyclone Tauktae; Collector's order to submit report of damages

Next Story

RELATED STORIES

Share it