Kozhikode

ഫാംഫെഡ് ബസാര്‍ കോഴിക്കോട് നടക്കാവില്‍ ജൂലൈ അഞ്ചിന് പ്രവര്‍ത്തനം തുടങ്ങും

ഫാംഫെഡ് ബസാര്‍ കോഴിക്കോട് നടക്കാവില്‍ ജൂലൈ അഞ്ചിന് പ്രവര്‍ത്തനം തുടങ്ങും
X

കോഴിക്കോട്: ഫാംഫെഡിന്റെ ആദ്യ സൂപര്‍മാര്‍ക്കറ്റായ 'ഫാംഫെഡ് ബസാര്‍' കോഴിക്കോട് വെസ്റ്റ് നടക്കാവില്‍ ജൂലൈ അഞ്ചിന് രാവിലെ 11ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഫാംഫെഡ് വൈസ് ചെയര്‍മാന്‍ അനൂപ് തോമസും മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാംഫെഡ് ബസാര്‍ സൂപര്‍മാര്‍ക്കറ്റ് ശൃംഖല കേരളത്തിലുടനീളം വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയായ ഫാംഫെഡ്. കര്‍ഷകരില്‍ നിന്നു നേരിട്ട് ന്യായവിലയ്ക്ക് വിളകളും ഉല്‍പ്പന്നങ്ങളും സംഭരിച്ച് പാലക്കാട് കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്കിലെ ഫാക്ടറിയില്‍ പ്രോസസ്സ് ചെയ്ത ഗുണമേന്മയുള്ള കറി മസാല ഉല്‍പ്പന്നങ്ങളാണ് ഫാംഫെഡ് പുറത്തിറക്കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഭക്ഷ്യധാന്യങ്ങളും സ്‌റ്റേഷനറി സാധനങ്ങളും ഫാംഫെഡ് ബസാറില്‍ ലഭ്യമാണ്. മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും സൂപര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. ബസാറില്‍ നിന്ന് വാങ്ങുന്ന ഓരോ ഉല്‍പ്പന്നത്തിന്റെയും മാര്‍ജിന്റെ 10 ശതമാനം വരെ ഡിസ്‌കൗണ്ട് എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കും. ഇതോടൊപ്പം ആധുനിക ലൈവ് മില്‍ കൗണ്ടറും സൂപ്പര്‍മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം 999 രൂപയ്ക്ക് മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് കിലോ നിര്‍മല്‍ മഞ്ഞ കുറുവ അരി സൗജന്യമായി ലഭിക്കും. ഇതോടൊപ്പം നട്ട്‌സ് വേള്‍ഡ്, റോസ്സ്റ്ററി പ്രീമിയം കൗണ്ടറുകളും ഫാംഫെഡ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫാംഫെഡ് എംഡി അഖിന്‍ ഫ്രാന്‍സിസ്, വൈസ് ചെയര്‍മാന്‍ അനൂപ് തോമസ്, ജനറല്‍ മാനേജര്‍ റോബിന്‍ ചിറമേല്‍, ദി ഫോര്‍ത്ത് ഡയറക്ടര്‍ രാജന്‍ ബാനര്‍ജി, മിജു കെ വി, ആര്‍ രതീഷ് ചന്ദ്രന്‍, അനില്‍ കുമാര്‍ സി, അബ്ദുര്‍റ്ഹ്മാന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it