Kozhikode

എസ്പിസി യൂനിഫോം കോഡിന്റെ ഭാഗമായി ഹിജാബും ഫുള്‍സ്ലീവും അനുവദിക്കണം: എസ്‌ഐഒ

എസ്പിസി യൂനിഫോം കോഡിന്റെ ഭാഗമായി ഹിജാബും ഫുള്‍സ്ലീവും അനുവദിക്കണം: എസ്‌ഐഒ
X

കോഴിക്കോട്: സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലിസ് കേഡറ്റ് (എസ്പിസി) ന്റെ യൂണിഫോം കോഡില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കണമെന്ന് എസ്‌ഐഒ കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിലവിലെ സര്‍ക്കുലര്‍ അനുസരിച്ച് എസ്പിസി യൂനിഫോമിന്റെ ഒപ്പം ഫുള്‍ സ്ലീവും ഹിജാബും ധരിക്കാന്‍ അനുമതിയില്ല. ഇത് വിദ്യാര്‍ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.

എസ്പിസി കേഡറ്റ് ആവണമെന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് തന്റെ വിശ്വാസം ഉപേക്ഷിക്കാതെ തന്നെ അതിന്റെ ഭാഗമാവാന്‍ സാധിക്കണം. ഈ വിഷയം സംബന്ധിച്ച് കുറ്റിയാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കിയ പരാതി പരിഗണിച്ച് കൊണ്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ഹിജാബും ഫുള്‍സ്ലീവും ധരിക്കാനുള്ള അനുമതി നല്‍കി കൊണ്ട് പരിഷ്‌കരിച്ച് പുറത്തിറക്കുകയും ചെയ്യണം.

സംസ്ഥാനത്തെ മുസ്‌ലിം വിദ്യാര്‍ഥിനികളെ ബാധിക്കുന്ന ഒരു പ്രശനം എന്ന നിലക്ക് സമര്‍പ്പിക്കപ്പെട്ട റിട്ട് പരിശോധിക്കുന്ന സമയത്ത് എസ്പിസി പോലുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധിതമല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണ്. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ നവാഫ് പാറക്കടവ്, കെ സി റഹിം, ഷഫാഖ് കക്കോടി, മിന്‍ഹാജ് ചെറുവറ്റ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it