Sub Lead

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് ജാതിപ്പേര് നീക്കണം: മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് ജാതിപ്പേര് നീക്കണം: മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ നിന്നും ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നാണ് ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തിയുടെ ഉത്തരവ്.

ഇത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ അവ നീക്കംചെയ്യണമെന്നും അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്‍ നീക്കംചെയ്യാത്ത സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ടമായാല്‍ വിദ്യാര്‍ഥികളെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്‍ ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it