Malappuram

ദുബായില്‍ കോണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ദുബായില്‍ കോണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു
X

വേങ്ങര: ദുബായിലെ താമസസ്ഥലത്ത് യുവാവ് കോണിപ്പടിയില്‍ നിന്നും വീണു മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്.നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബായില്‍ തന്നെ ഖബറടക്കും. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. സഹതാമസക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ , മുസമ്മില്‍.





Next Story

RELATED STORIES

Share it