Malappuram

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: കെ പി രാമനുണ്ണി

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: കെ പി രാമനുണ്ണി
X

തിരൂര്‍: മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ നാലാം തൂണും മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇതരമതസ്ഥരെ ഭിന്നിപ്പിച്ച് വര്‍ഗീയത പരത്തി മതേതരത്വവും സോഷ്യലിസവും ഇല്ലാതാക്കി മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കിയും ചാനലുകളെ വിലക്കിയും ജനാധിപത്യം കശാപ്പുചെയ്യുന്ന കാഴ്ചയാണ് വര്‍ത്തമാന ഭാരതം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയാവണ്‍ ചാനലിനെതിരേ ഉണ്ടായ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ തിരൂര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം പ്രസിഡന്റ് സൈദാലികുട്ടി അടീപ്പാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ് ഗിരീഷ്, അഡ്വ.കെ എ പത്മകുമാര്‍, വെട്ടം ആലിക്കോയ, അഡ്വ.ദിനേശ് പൂക്കയില്‍, ഗണേഷ് വടേരി, അഡ്വ. സമീര്‍ പയ്യനങ്ങാടി, പി എ ബാവ, പി കെ രതീഷ്, അഡ്വ.വിക്രംകുമാര്‍, കെ പി ഒ റഹ്മത്തുല്ല, സലിം ചെറുതോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. പി പി അബ്ദുറഹ്മാന്‍, ഇബ്‌നുവഫ പങ്കെടുത്തു.

Next Story

RELATED STORIES

Share it