Malappuram

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളജ് അധ്യാപകന്‍ മരിച്ചു

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളജ് അധ്യാപകന്‍ മരിച്ചു
X

മലപ്പുറം: നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അധ്യാപകന്‍ മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് രണ്ടുപേര്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്.

പുറത്തെടുക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. നജീബിന്റെ പിതാവിന്റെ സഹോദരനാണ് ഒഴുക്കില്‍പ്പെട്ട രണ്ടാമന്‍. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാല്‍, രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. സമീപത്തെ പാലത്തിന് മുകളില്‍നിന്നയാളാണ് രണ്ടുപേര്‍ ഒഴുകിപ്പോവുന്നത് കണ്ട് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവമരറിയിച്ചത്. രക്ഷപ്പെട്ടയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it