Malappuram

കൊവിഡ് 19: നിര്‍ധന വീടുകളില്‍ സാന്ത്വനമേകാന്‍ പരപ്പനങ്ങാടി പോലിസും

കൊവിഡ് 19: നിര്‍ധന വീടുകളില്‍ സാന്ത്വനമേകാന്‍ പരപ്പനങ്ങാടി പോലിസും
X

പരപ്പനങ്ങാടി: കൊവിഡ് 19നെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ നിര്‍ധന കുടുംബത്തിന് സാന്ത്വനമേകി പരപ്പനങ്ങാടി പോലിസും. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എഎസ് എ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതത്തിലായവരുടെ വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ എത്തിച്ചത്. പട്രോളിങ്ങിനിടെ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തീരപ്രദേശങ്ങളിലെ ദയനീയ സ്ഥിതികള്‍ നേരിട്ടനുഭവിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ കണ്ണീരൊപ്പാന്‍ പോലിസ് തുനിഞ്ഞിറങ്ങിയത്. പോലിസിനെതിരേ പലയിടത്തും വിമര്‍ശനങ്ങളുയരുമ്പോഴും കാക്കിക്കുള്ളിലും സഹജീവികളോടുള്ള കരുണ വെളിവാക്കുന്നതാണ് പരപ്പനങ്ങാടി പോലിസിന്റെ ഇത്തരം പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍.




Next Story

RELATED STORIES

Share it