- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു ജീവനക്കാരനു കൂടി കൊവിഡ്; പെരിന്തല്‍മണ്ണ ബിവറേജ് അടച്ചു
പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണ ചില്ലറ മദ്യ വില്പന ശാലയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്ലറ്റില് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13 ആയി. ഇക്കഴിഞ്ഞ 30ന് കുന്നപ്പള്ളി സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. ഇതിനു പിന്നാലെ ക്വാറന്റൈനിലായിരുന്ന 20ല്‍ 11 ജീവനക്കാര്‍ക്കാണ് ഞായര്‍ പോസിറ്റീവായത്. ഇതോടെ ഇവിടെ നിന്ന് ജൂലൈ 23 മുതല്‍ 30 വരെ മദ്യം വാങ്ങാന്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇനി 7 ജീവനക്കാരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതോടെ പെരിന്തല്‍മണ്ണയിലെ ഔട്ട്ലറ്റും ഗോഡൗണും ബീവറേജ് കോര്‍പറേഷന്റെ അങ്ങാടിപ്പുറത്ത ഓഫിസും ഇന്നലെ താല്‍ക്കാലികമായി അടച്ചു. ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശവും കോര്പറേഷന് മേധാവിയില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവും വരുന്നതു വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ക്വാറന്റൈനില്‍ പോയവരില്‍ ഒരാള്‍ അങ്ങാടിപ്പുറത്തെ ബെവ്കോ ഡിപ്പോയിലും ഓഫിസിലും സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഡിപ്പോയിലും ഓഫിസിലുമായി ഇയാളുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായ 20 പേരില്‍ 10 പേര്‍ക്ക് ഇന്നലെ പരിശോധന നടത്തി. 30ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം 2 ദിവസം വില്പനശാല അടച്ചിട്ടിരുന്നു. അണുമുക്തമാക്കിയ ശേഷം മറ്റ് ഔട്ട്ലറ്റുകളില് നിന്ന് ജീവനക്കാരെ നിയോഗിച്ചായിരുന്നു പ്രവര്‍ത്തനം.
Covid to an employee; Perinthalmanna Beverage closed
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT