- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,300 പേര്‍ക്ക് വൈറസ് ബാധ;3,297 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.65 ശതമാനം.
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 3,300 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 18.65 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,232 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നും ജില്ലയിലെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 3,297 പേരാണ് വ്യാഴാഴ്ച രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,12,104 ആയി. 1,720 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി മരിച്ചത്.
69,460 പേര്‍ ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലും 30,411 പേര്‍ ചികിത്സയിലുമാണുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 798 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 403 പേരും 161 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 427 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അഭ്യര്‍ത്ഥിച്ചു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 12) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 39ആലങ്കോട് 17ആലിപ്പറമ്പ് 19അമരമ്പലം 40ആനക്കയം 56അങ്ങാടിപ്പുറം 39അരീക്കോട് 39ആതവനാട് 33ഊരകം 33ചാലിയാര്‍ 13ചീക്കോട് 45ചേലേമ്പ്ര 24ചെറിയമുണ്ടം 11ചെറുകാവ് 14ചോക്കാട് 20ചുങ്കത്തറ 30എടക്കര 30എടപ്പറ്റ 34എടപ്പാള്‍ 23എടരിക്കോട് 07എടവണ്ണ 50എടയൂര്‍ 33ഏലംകുളം 08ഇരിമ്പിളിയം 30കാലടി 73കാളികാവ് 40കല്‍പകഞ്ചേരി 09കണ്ണമംഗലം 44കരുളായി 12കരുവാരക്കുണ്ട് 71കാവനൂര്‍ 12കീഴാറ്റൂര്‍ 34കീഴുപറമ്പ് 21കോഡൂര്‍ 40കൊണ്ടോട്ടി 38കൂട്ടിലങ്ങാടി 63കോട്ടക്കല്‍ 44കുറുവ 18കുറ്റിപ്പുറം 50കുഴിമണ്ണ 16മക്കരപ്പറമ്പ് 18മലപ്പുറം 85മമ്പാട് 26മംഗലം 09മഞ്ചേരി 71മങ്കട 48മാറാക്കര 33മാറഞ്ചേരി 40മേലാറ്റൂര്‍ 17മൂന്നിയൂര്‍ 30മൂര്‍ക്കനാട് 13മൂത്തേടം 52മൊറയൂര്‍ 33മുതുവല്ലൂര്‍ 20നന്നമ്പ്ര 41നന്നംമുക്ക് 18നിലമ്പൂര്‍ 47നിറമരുതൂര്‍ 26ഒതുക്കുങ്ങല്‍ 25ഒഴൂര്‍ 18പള്ളിക്കല്‍ 20പാണ്ടിക്കാട് 41പരപ്പനങ്ങാടി 30പറപ്പൂര്‍ 20പെരിന്തല്‍മണ്ണ 28പെരുമണ്ണ ക്ലാരി 06പെരുമ്പടപ്പ് 30പെരുവള്ളൂര്‍ 36പൊന്മള 67പൊന്മുണ്ടം 13പൊന്നാനി 61പൂക്കോട്ടൂര്‍ 47പോരൂര്‍ 34പോത്തുകല്ല് 38പുലാമന്തോള്‍ 21പുളിക്കല്‍ 33പുല്‍പ്പറ്റ 36പുറത്തൂര്‍ 10പുഴക്കാട്ടിരി 11താനാളൂര്‍ 13താനൂര്‍ 15തലക്കാട് 24തവനൂര്‍ 36താഴേക്കോട് 31തേഞ്ഞിപ്പലം 11തെന്നല 11തിരുനാവായ 22തിരുവാലി 17തൃക്കലങ്ങോട് 48തൃപ്രങ്ങോട് 14തുവ്വൂര്‍ 22തിരൂര്‍ 37തിരൂരങ്ങാടി 40ഊര്‍ങ്ങാട്ടിരി 26വളാഞ്ചേരി 35വളവന്നൂര്‍ 21വള്ളിക്കുന്ന് 32വട്ടംകുളം 38വാഴക്കാട് 37വാഴയൂര്‍ 24വഴിക്കടവ് 50വെളിയങ്കോട് 10വേങ്ങര 67വെട്ടത്തൂര്‍ 19വെട്ടം 20വണ്ടൂര്‍ 56
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT