Malappuram

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്. രണ്ടുപേര്‍ പിടിയില്‍

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്. രണ്ടുപേര്‍ പിടിയില്‍
X

മലപ്പുറം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ബീവറേജ് ഷോപ്പില്‍ നിന്നു മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്‍പ്പന നടത്തുന്ന രണ്ടുപേരെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തു. പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്‍തുടര്‍ന്ന് പിടികൂടുകയാണ് ഉണ്ടായത്. ഇവരില്‍ നിന്ന് 9 ലിറ്റര്‍ മദ്യവും ബജാജ് പള്‍സര്‍ ബൈക്കും പിടിച്ചെടുത്തു.


കോഴിക്കോട് സ്വദേശികളായ മഖ്ബൂല്‍, ലജീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതികള്‍ രാമനാട്ടുകര, കൂട്ടു മൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പലരില്‍ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.





Next Story

RELATED STORIES

Share it