Malappuram

ഫാഷിസം ന്യൂന പക്ഷങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ ഉരുട്ടുന്നു: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

താനൂരില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ പടുകൂറ്റന്‍ റാലിക്ക് ഉജ്ജ്വല സമാപനം

ഫാഷിസം ന്യൂന പക്ഷങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ ഉരുട്ടുന്നു: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

താനൂര്‍ :ഫാഷിസം ന്യൂന പക്ഷങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ ഉരുട്ടുന്ന ഭീകരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.'ഫാഷിസം,ഹിംസാത്മക പ്രതിരോധം, മത നിരാസം, മത സാഹോദര്യ കേരളത്തിനായി' എന്ന ശീര്‍ഷകത്തില്‍ താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മറ്റി സംഘടിപ്പിച്ച യുവജാഗ്രത റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസം രാജ്യത്ത് ഉറഞ്ഞു തുള്ളുകയാണ്. വംശഹത്യക്കാണ് കോപ്പു കൂട്ടുന്നത്. ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകുന്നേരം 4 മണിക്ക് താനാളൂര്‍ ചുങ്കത്ത് നിന്നും ആരംഭിച്ച പടുകൂറ്റന്‍ റാലി താനൂര്‍ ജംങ്ഷനില്‍ സമാപിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ എന്‍ മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ്, ട്രഷറര്‍ നൂഹ് കരിങ്കപ്പാറ, നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ധീന്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ പത്തമ്പാട്, മുനിസിപ്പില്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി പി എം അബ്ദുല്‍ കരീം, അഡ്വ. പി പി റഹൂഫ്, ഖത്തര്‍ കെഎംസിസി താനൂര്‍ മണ്ഡലം പ്രസിഡന്റ് ജബ്ബാര്‍ പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ഉവൈസ് സ്വാഗതവും ട്രഷറര്‍ ടി നിയാസ് നന്ദിയും പറഞ്ഞു. ജാഗ്രതാ റാലിക്ക് നൗഷാദ് പറപ്പൂത്തടം, കെ ഉവൈസ്, വി കെ എ ജലീല്‍, ടി നിയാസ്, റഷീദ് മോര്യ, സയ്യിദ് ഉമറലി തങ്ങള്‍, എ പി സൈതലവി, സിറാജ് കാളാട്, സൈതലവി തൊട്ടിയില്‍, പി കെ ഇസ്മായില്‍, പി അയൂബ്, ഇ എം സമീര്‍ ചിന്നന്‍, മുജീബ് മാസ്റ്റര്‍, എ എം യൂസഫ്, എം കെ അന്‍വര്‍ മാസ്റ്റര്‍, ടി ജംഷീര്‍, മുഫീദ് കെ ടി ജാറം, ഇസ്മായില്‍ അയ്യായ, ഉനൈസ് കരിങ്കപ്പാറ, വൈ സല്‍മാന്‍, ജംഷാദ് ഇരിങ്ങാവൂര്‍, യാഫിക് പൊന്മുണ്ടം, യൂനുസ് കാവപ്പുര, സകരിയ ഉണ്ണിയാല്‍, ജലീല്‍ പുതിയ കടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it