Malappuram

ചാരിറ്റി എന്‍ജിഒകളെ സര്‍ക്കാര്‍ നിയന്ത്രിക്കണം: എന്‍ സി പി

ചാരിറ്റി എന്‍ജിഒകളെ സര്‍ക്കാര്‍ നിയന്ത്രിക്കണം: എന്‍ സി പി
X

മലപ്പുറം: സംസ്ഥാനം മൊത്തം സാമ്പത്തിക വഞ്ചന നടത്തി സാധാരണക്കാരുടെ സമ്പത്ത് ചാരിറ്റിയിലൂടെയും എന്‍.ജി.ഒ കൂട്ടായ്മ ഉണ്ടാക്കിയും സമുഹ മാധ്യമങ്ങളിലൂടെ വീഡിയോ ചെയ്തും കൊള്ളയടിക്കുന്ന ഇത്തരം കൂട്ടായ്മകളേയും സ്വകാര്യ വ്യക്തികളേയും നിയമം മൂലം നിയന്ത്രിക്കണമെന്ന് എന്‍ സി പി ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാദിര്‍ഷ കടായിക്കല്‍ അധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പാര്‍ത്ഥസാരഥി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സിക്രട്ടറി ഹരീഷ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കുഞ്ഞിമരക്കാര്‍ പാലാണി, മുഹമ്മദ് കുട്ടി തവനൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സിക്രട്ടറി സന്തോഷ് മൂച്ചിക്കല്‍ നന്ദിയും പറഞ്ഞു.



Next Story

RELATED STORIES

Share it