Malappuram

സുമനസ്സുകളുടെ സഹായമെത്തി; മുര്‍ഷിതക്കും ഹിബക്കും ഇനി ഓണ്‍ലൈനായി പഠിക്കാം

തിരുര്‍ സിറ്റി ഹോസ്പിറ്റലിലെ ഗൈനോ കോളജിസ്റ്റ് ഡോ: ലിബി മനോജും ഭര്‍ത്താവും വൈഎംസിഎ ജില്ലാ ചെയര്‍മാനുമായ മനോജ് ജോസും ചേര്‍ന്ന് കുട്ടികള്‍ക്ക് ടിവി കൈമാറി.

സുമനസ്സുകളുടെ സഹായമെത്തി; മുര്‍ഷിതക്കും ഹിബക്കും ഇനി ഓണ്‍ലൈനായി പഠിക്കാം
X

താനുര്‍: അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം നടക്കാതെ പോയ പൊന്മുണ്ടം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി മുര്‍ഷിദ ബാനുവിനും സഹോദരി ഒഴൂര്‍ സിപിഎംഎച്ച്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഹിബക്കും സുമനസ്സുകളുടെ സഹായമെത്തി.

പത്ര വാര്‍ത്ത കണ്ട് നിരവധി വ്യക്തികളും സംഘടനകളും സഹായ വാഗ്ദാനവുമായെത്തുകയായിരുന്നു. ഒഴൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കുഞ്ഞുനാളില്‍ വസുരി രോഗം പിടിപ്പെട്ട് അന്ധനായ പരപ്പില്‍ യുസഫിന്റെ രണ്ട് പെണ്‍മക്കളായ മുര്‍ഷിദ ബാനുവിനും ഫാത്തിമ ഹിബക്കുമാണ് ടിവി യും കണക്ഷനും ലഭ്യമായത്.

തിരുര്‍ സിറ്റി ഹോസ്പിറ്റലിലെ ഗൈനോകോളജിസ്റ്റ് ഡോ: ലിബി മനോജും ഭര്‍ത്താവും വൈഎംസിഎ ജില്ലാ ചെയര്‍മാനുമായ മനോജ് ജോസും ചേര്‍ന്ന് കുട്ടികള്‍ക്ക് ടിവി കൈമാറി. കേബിള്‍ കണക്ഷനും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വാര്‍ഡ് മെമ്പര്‍ തറമ്മല്‍ ബാവു എറ്റെടുത്തു. കുട്ടികള്‍ക്ക് ആവശ്യമായ യുണിഫോം പിപ്പിള്‍ വോയ്‌സ് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കുമെന്ന് ചെയര്‍മാന്‍ അമ്പായപുള്ളി നാസര്‍ ഹാജി അറിയിച്ചു. വാര്‍ത്ത അറിഞ്ഞ് ജില്ലാ ആശുപത്രി പിഎംആര്‍ വിഭാഗത്തിന് കീഴിലുള്ള വരം കട്ടായ്മ, യൂത്ത് കോണ്‍ഗ്രസ് താനുര്‍ നിയോജക മണ്ഡലം കമ്മിറ്റി, എംഎസ്, എഫ് മണ്ഡലം കമ്മിറ്റി, എസ്.എഫ്.ഐ ഒഴുര്‍ ലോക്കല്‍ കമ്മിറ്റി തുടങ്ങി നിരവധി സംഘടനകള്‍ സഹായ വാഗ്ദാനം നല്‍കിയിരുന്നു. പൊതു പ്രവര്‍ത്തകനായ മുജീബ്. താനാളുരാണ് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള പ്രയാസം മാധ്യമ ശ്രദ്ധയില്‍ കൊണ്ട് വന്നത്. വിടിന് പരിസരത്തെ പഞ്ചായത്ത് റോഡായ ചുരങ്ങര- മേല്‍മുറി റോസ് തകര്‍ന്നതോടെ കാഴ്ചശക്തിയില്ലാത്ത യുസഫ് മാസങ്ങളായി പുറത്തിറങ്ങാന്‍ കഴിയാത്ത പ്രശ്‌നത്തിനും പരിഹാരമായി. റോഡിന്റെ കോണ്‍ഗ്രീറ്റിന് തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും വാര്‍ഡ് മെമ്പര്‍ തറമ്മല്‍ ബാവു പറഞ്ഞു.




Next Story

RELATED STORIES

Share it