Malappuram

മുസ് ലിം ലീഗ് മലപ്പുറം ജില്ലയില്‍ ആര്‍എസ് എസ്സുമായി പരസ്യ ധാരണയുണ്ടാക്കി: എസ് ഡിപിഐ

മുസ് ലിം ലീഗ് മലപ്പുറം ജില്ലയില്‍ ആര്‍എസ് എസ്സുമായി പരസ്യ ധാരണയുണ്ടാക്കി: എസ് ഡിപിഐ
X

താനൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് മലപ്പുറം ജില്ലയില്‍ വ്യാപകമായി രീതിയില്‍ ആര്‍ എസ് എസ്സുമായി ധാരണയുണ്ടാക്കി വോട്ടുകച്ചവടം നടത്തിയിരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. താനൂര്‍ അടക്കമുള്ള മുനിസിപ്പാലിറ്റികളിലും വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും ഈ അവിശുദ്ധ കൂട്ടുകെട്ട് വളരെ പരസ്യമായ രീതിയില്‍ തന്നെയായിരുന്നു. പോളിങ് ബൂത്തുകളിലും വോട്ടര്‍മാരെ കൊണ്ടുവരുന്ന കാര്യത്തിലും എല്ലാം പൊതുസമൂഹത്തിന് ഈ ബാന്ധവം ബോധ്യമാവുന്ന രീതിയിലായിരുന്നു. ലീഗ് പറയുന്നു ഫാഷിസ്റ്റ് വിരുദ്ധത തനി കാപട്യവും സ്വന്തം സമുദായത്തെയും ജനങ്ങളെയും വഞ്ചിക്കുന്നതുമാണെന്ന് ഇതിലൂടെ ബോധ്യമായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മലബാര്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ മാത്രമേ ഈ സഹകരണം ഉപകരിക്കുകയൂള്ളൂ. അപകടകരമായ ഈ കൂട്ടുകെട്ടിനെതിരേ ജനങ്ങള്‍ ബോധവാന്മാരാവണമെന്നും മുസ് ലിം ലീഗ് പാര്‍ട്ടിയുടെ ഈ സാമൂഹിക വഞ്ചനയ്‌ക്കെതിരേ രംഗത്ത് വരണമെന്നും എസ് ഡിപിഐ ആവശ്യപ്പെട്ടു.

Muslim League enters into publicity pact with RSS in Malappuram district: SDPI

Next Story

RELATED STORIES

Share it