Malappuram

പോലിസ് സ്‌ക്വാഡ് ചമഞ്ഞു ആള്‍മാറട്ടം; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പോലിസ് സ്‌ക്വാഡ് ചമഞ്ഞു ആള്‍മാറട്ടം; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
X

മലപ്പുറം: നിരവധി കേസുകളില്‍ പ്രതി ആയ താനൂര്‍ ഒസ്സാന്‍ കടപ്പുറം സ്വദേശി മുഹമ്മദ് റാഫി എന്ന റാഫി തങ്ങളെ (27) അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം നടത്തുക, പോലിസ് വോളന്റിയര്‍, സ്‌ക്വാഡ് എന്നീ പേരില്‍ ആള്‍മാറാട്ടം നടത്തി പണം കൈക്കലാക്കുക , തങ്ങള്‍ ചമഞ്ഞു ചികിത്സയുടെ പേരില്‍ സ്വര്‍ണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്കെതിരേ പരാതിയുണ്ട്. താനൂര്‍, തിരുരങ്ങാടി അരീക്കോട്, വളാഞ്ചേരി എന്നിവടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ഇയാള്‍ക്കെതിരേ കേസുണ്ട്. കാപ്പ - 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കും. 6 മാസത്തേക്കാണ് തടവ്.




Next Story

RELATED STORIES

Share it