- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിട്ടു
മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചത്.
താനൂര്‍ : താനൂരില്‍ താമിര്‍ ജിഫ്രിയെന്ന യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. നിലവില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു. കഴിഞ്ഞ ചൊവ്വ പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ചത്. എട്ട് പോലിസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
തിമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാല്‍പാദം, കണംകാല്‍ എന്നിവിടങ്ങളില്‍ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകള്‍. മൂര്‍ച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനമേറ്റത്. ആമാശയത്തില്‍ നിന്നും രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവില്‍ ലഹരി വസ്തു ശരീരത്തില്‍ എത്തിയതും കസ്റ്റഡിയിലെ മര്‍ദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.
മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചത്. അത്രയും സമയം ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കാത്തത് രാസ പരിശോധനയെ ബാധിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ഉള്‍പ്പെടെ അഞ്ചു പേരെ എംഡിഎംഎയുമായി കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ താനൂര്‍ ദേവദാര്‍ പാലത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പോലിസ് എഫ്‌ഐആറില്‍ പറയുന്നതെങ്കിലും തിങ്കളാഴ്ച വൈകിട്ട് ചേളാരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. താനൂര്‍ പോലിസ് സ്റ്റേഷന്‍ ചേളാരി എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMT