Malappuram

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സീതി കെ വയലാര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സീതി കെ വയലാര്‍ അന്തരിച്ചു
X

പുളിക്കല്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദീര്‍ഘകാലം മലയാള മനോരമയുടെ കരിപ്പൂര്‍ പ്രതിനിധിയും ബാലജന സഖ്യം രക്ഷാധികാരിയുമായിരുന്ന ആന്തിയൂര്‍കുന്നിലെ നരിക്കുത്ത് പൂതനാട്ട് വീട്ടില്‍ സീതി കെ.വയലാര്‍ (80) അന്തരിച്ചു.കബറടക്കം ഇന്ന്(തിങ്കളാഴ്ച). പുളിക്കല്‍ ജുമുഅത്ത് പള്ളിയില്‍.ഭാര്യ: പി.എന്‍.ഫാത്തിമക്കുട്ടി മദനിയ്യ നരിക്കുത്ത് (റിട്ട. അധ്യാപിക ഫറോക്ക് ജിഎച്ച്എസ്എസ്). മക്കള്‍: അര്‍ഷദ് അന്‍വര്‍ (ദുബായ്), അനീസ് അന്‍വര്‍. പരേതനായ അന്‍വര്‍ സാദത്ത്.മരുമകള്‍: ഷരീഫ (ദുബായ്).

ആലപ്പുഴ ജില്ലയിലെ വയലാറില്‍ ജനിച്ച സീതി കെഎസ്യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്.സഹപാഠികളും സുഹൃത്തുക്കളുമായിരുന്ന എ.കെ.ആന്റണിയ്ക്കും വയലാര്‍ രവിക്കുമൊപ്പം അന്ന് നേതൃ നിരയിലുണ്ടായിരുന്നു.വിമോചന സമരത്തിലും ഒരണ സമരത്തിലും സജീവമായി പങ്കെടുത്തു. ആലപ്പുഴയില്‍ ബാലജന സംഖ്യം ഓര്‍ഗനൈസറെന്ന നിലയില്‍ ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മാര്‍ഗദര്‍ശിയായി.1972ല്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി മലബാറിലേക്കു താമസം മാറി.എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള മനോരമ പ്രതിനിധിയായ അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിന്റെ ആലോചനാ ഘട്ടം മുതല്‍ വാര്‍ത്തകളിലൂടെ ഇടപെടല്‍ നടത്തി.

എംഇഎസ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും കേരള നദ്വത്തുല്‍ മുജാഹിദീന്റെ യുവജന വിഭാഗമായ ഐഎസ്എം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.ബാലജന സംഖ്യം മലബാര്‍ മേഖലാ സഹകാരിയെന്ന നിലയില്‍, മേഖലയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്ക് വഹിച്ചു. മാപ്പിള കലാ അക്കാദമി നിര്‍വാഹക സമിതിയംഗം, കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കോഴിക്കോട് പ്രസ് ക്ലബിന്റെ സ്ഥാപക അംഗങ്ങളിലൊരാളാണ്.


Next Story

RELATED STORIES

Share it