Thiruvananthapuram

മുഹമ്മദ് ഈസാ മൗലാനാ അനുസ്മരണവും ദുആയും

കാലഘട്ടത്തിന്റെ ആവശ്യങ്ങളനുസരിച്ച് നമ്മുടെ കഴിവുകളും സേവനങ്ങളും സമര്‍പ്പിച്ച് ഈ ജീവിതം ധന്യമാക്കാന്‍ മൗലാനായെ പോലെ നാമും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ഈസാ മൗലാനാ അനുസ്മരണവും ദുആയും
X

തിരുവനന്തപുരം: വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും പാതയിലൂടെ സഞ്ചരിച്ച മഹത് വ്യക്തിത്വമായിരുന്നു മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ എന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി. കാലഘട്ടത്തിന്റെ ആവശ്യങ്ങളനുസരിച്ച് നമ്മുടെ കഴിവുകളും സേവനങ്ങളും സമര്‍പ്പിച്ച് ഈ ജീവിതം ധന്യമാക്കാന്‍ മൗലാനായെ പോലെ നാമും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇമാംസ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അനുസ്മരണവും ദുആയും ഉദ്ഘാടനം ചെയ്യുകയായിരുന്നു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫത്തഹുദ്ദീന്‍ റഷാദി, സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, പൂന്തുറ പുത്തന്‍പള്ളി ചീഫ് ഇമാം കെ കെ സുലൈമാന്‍ ബാഖവി, കല്ലമ്പലം എസ് അര്‍ഷദ് ഖാസിമി (ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ജില്ലാ പ്രസിഡന്റ്), കെ കെ സൈനുദ്ദീന്‍ ബാഖവി (അല്‍ഹാദി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), മുഹമ്മദ് നിസാര്‍ ഖാസിമി (ഡികെഎല്‍എം തിരുവനന്തപുരം മേഖല പ്രസിഡന്റ്), അഡ്വ. എ എം കെ നൗഫല്‍ (ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി), മുഹമ്മദ് നബീല്‍ ഖാസിമി (കൈഫ് സംസ്ഥാന സമിതി അംഗം), അബൂറയ്യാന്‍ ദാകിര്‍ കൗസരി, കരമന സലീം (പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്), ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ ബാഖവി, ജില്ലാ സെക്രട്ടറി അര്‍ഷദ് ബാഖവി, അബ്ദുല്‍ ഹാദി മൗലവി സംസാരിച്ചു.




Next Story

RELATED STORIES

Share it