Thiruvananthapuram

വിധവകള്‍ക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായ നിബന്ധനകളില്‍ ഇളവ്

വിധവകള്‍ക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായ നിബന്ധനകളില്‍ ഇളവ്
X

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലുള്ള വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനു സഹായധനമായ 50,000 രൂപ ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി.

വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന്, വില്ലേജ് ഓഫിസര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എന്‍ജിനീയര്‍/ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതി. മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകയ്ക്ക് ഭവനപുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനും അനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍/ പഞ്ചായത്ത് സെക്രട്ടറി/ ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ പക്കല്‍നിന്നും വാങ്ങി ഹാജരാക്കണം. അപേക്ഷകള്‍ അതാത് ജില്ലാ കലക്ടറേറ്റില്‍ സപ്തംബര്‍ 30 വരെ സ്വീകരിക്കും.

Next Story

RELATED STORIES

Share it