Thiruvananthapuram

അല്‍ഫാ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം; വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ അനുശോചിച്ചു

അല്‍ഫാ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം; വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ അനുശോചിച്ചു
X

തിരുവനന്തപുരം: കേരള മുസലിം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റും മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്റുമായ അല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ അനുശോചിച്ചു.

തലസ്ഥാനത്തെ മത സാമൂഹിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന അല്‍ഫ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം മുസ്‌ലിം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാസിയുമായ ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളോടും ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം മാതൃകായോഗ്യമായ ഒട്ടനവധി മഹത്ഗുണങ്ങള്‍ക്കുടമയുമാ യിരുന്നുവെന്ന് വലിയ ഖാസി കൂട്ടിച്ചേര്‍ത്തു.

ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്‌ലിം സംയുക്ത വേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി, ഹംദാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ചീഫ് ഇമാം മൗലവി നവാസ് മന്നാനി പനവൂര്‍, എസ്.വൈ.എസ് ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി ആലംകോട് ഹസന്‍, മഫാസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വളളക്കടവ് സിദ്ദീഖ് ഹാജി, മുസ്‌ലിം പണ്ഡിത സഭാ വൈസ് പ്രസിഡന്റ് സയ്യിദ് പൂക്കോയാ തങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Next Story

RELATED STORIES

Share it