Thiruvananthapuram

മാവേലിക്കര സ്വദേശി നോയിഡയില്‍ ആത്മഹത്യ ചെയ്തു

മാവേലിക്കര സ്വദേശി നോയിഡയില്‍ ആത്മഹത്യ ചെയ്തു
X

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്റു നോയിഡ സെക്ടര്‍ 20-ലെ താമസസ്ഥലത്തു വെച്ചാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലിസ് അറിയിച്ചു. ബിന്റുവിന്റെ മാതാവ് മേഴ്‌സി നോയിഡയില്‍ മദര്‍സണ്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നഴ്‌സിംഗ് വിദ്ധ്യാര്‍ഥി. സംസ്‌കാരം നാളെ നോയിഡയില്‍ നടക്കും.






Next Story

RELATED STORIES

Share it