Thiruvananthapuram

സഹജീവികൾക്ക് സാന്ത്വനമേകാൻ കർമ്മനിരതരായി 'പ്രതീക്ഷ' വോളന്റിയർ ടീം

ആർസിസി, ശ്രീചിത്ര, എസ്എറ്റി, മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ചികിത്സക്കെത്തുന്ന രോഗികൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സേവന സഹായങ്ങളും ചെയ്യുന്നതിന് പ്രതീക്ഷ കമ്മ്യൂണിറ്റി സർവ്വീസ് സെന്ററിന് കീഴിൽ സ്ത്രീ-പുരുഷ വോളന്റിയർമാർക്കുള്ള ഏകദിന ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചു.

സഹജീവികൾക്ക് സാന്ത്വനമേകാൻ കർമ്മനിരതരായി പ്രതീക്ഷ വോളന്റിയർ ടീം
X
വോളന്റിയർമാർക്കുള്ള ഐഡി കാർഡ് വിതരണം എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ഐഇസി ഡിവിഷൻ ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ നിർവഹിക്കുന്നു

തിരുവനന്തപുരം: ആർസിസി, ശ്രീചിത്ര, എസ്എറ്റി, മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ചികിത്സക്കെത്തുന്ന രോഗികൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സേവന സഹായങ്ങളും ചെയ്യുന്നതിന് പ്രതീക്ഷ കമ്മ്യൂണിറ്റി സർവ്വീസ് സെന്ററിന് കീഴിൽ സ്ത്രീ-പുരുഷ വോളന്റിയർമാർക്കുള്ള ഏകദിന ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചു. മണക്കാട് ടെസ്റ്റ്‌ ബിൽഡിങിൽ നടന്ന പ്രോഗ്രാം, ഹെൽത്ത് ആൻഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ഐഇസി ഡിവിഷൻ ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ ഉദ്ഘാടനം ചെയ്തു.

പ്രതീക്ഷ സംസ്ഥാന ജനറൽ സെക്രട്ടറി ഇ സുൽഫി അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് സലീം കരമന, ഹാഫിസ് അഫ്സൽ ഖാസിമി, ടോപ് സൊല്യൂഷൻ ഡയറക്ടർ നൗഷാദ്, എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഫാമിലി കൗൺസിലർ ഹേമചന്ദ്രൻ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രതീക്ഷ ജില്ലാ പ്രസിഡന്റ് നിസാറുദീൻ ബാഖവി സമാപനം നടത്തി.പ്രതീക്ഷ ജില്ലാ സെക്രട്ടറി എസ് നവാസ് സ്വാഗതം പറഞ്ഞു.


വോളന്റിയർമാർക്കുള്ള ഐഡി കാർഡ് വിതരണവും നടന്നു. കഴിഞ്ഞ ആറു വർഷമായി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രതീക്ഷ, താമസ സൗകര്യം, ആംബുലൻസ് സർവ്വീസ് ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങളോട് കൂടി കഴിഞ്ഞ മാസം മുതലാണ് ആർസിസിക്ക്‌ സമീപം പുതിയ ബിൽഡിങിൽ പ്രവർത്തനം ആരംഭിച്ചത്.

Next Story

RELATED STORIES

Share it