Thiruvananthapuram

പാറശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

വയലില്‍ പണിയെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളുടെ മുതുകില്‍ ഉള്‍പ്പടെ പൊള്ളലേറ്റ പാടുണ്ട്.

പാറശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം
X

തിരുവനന്തപുരം: പാറശാലയില്‍ ജോലിക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. പാറശാല അയിര സ്വദേശി കരുണാകര(42)നാണ് മരിച്ചത്. സൂര്യാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നുരാവിലെ 11 മണിയോടെയാണ് അപകടം. വയലില്‍ പണിയെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളുടെ മുതുകില്‍ ഉള്‍പ്പടെ പൊള്ളലേറ്റ പാടുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനുശേഷം മാത്രമെ മരണകാരണം സൂര്യാഘാതം മൂലമാണൊയെന്ന് വ്യക്തമാവൂ. സംസ്ഥാനത്തെ പത്തും ജില്ലകളില്‍ ഇന്നു സൂര്യാഘാതത്തിന് സാധ്യതയേറെയാണെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it