Thrissur

കൊവിഡ് വ്യാപനം: സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

കൊവിഡ് വ്യാപനം: സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
X

തൃശ്ശൂര്‍: ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമ്പര്‍ക്ക കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് രോഗലക്ഷണങ്ങളോടെ വരുന്നവര്‍ക്കായി ഒ.പി, ഐപി വിഭാഗങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. കൊവിഡ് വാര്‍ഡുകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ കൊവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കി.


Next Story

RELATED STORIES

Share it