Thrissur

തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ കൊവിഡ് ടെലി മെഡിസിന്‍ ഐസിയു

15 കട്ടിലുകളുള്ള ടെലി മെഡിസിന്‍ ഐസിയുവാണ് പ്രവര്‍ത്തനം തുടങ്ങിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിന്‍ ഐസിയു തുടങ്ങിയത്.

തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ കൊവിഡ് ടെലി മെഡിസിന്‍ ഐസിയു
X

തൃശൂര്‍: കേരളത്തില്‍ ആദ്യമായി കൊവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള ടെലി മെഡിസിന്‍ ഐസിയു ഗവ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു.

15 കട്ടിലുകളുള്ള ടെലി മെഡിസിന്‍ ഐസിയുവാണ് പ്രവര്‍ത്തനം തുടങ്ങിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിന്‍ ഐസിയു തുടങ്ങിയത്. കാമറ വഴി മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളെ കണ്ട് ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കാനും ചികിത്സാ പുരോഗതി വിലയിരുത്താനും കഴിയും. സ്രവ പരിശോധന വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രം തുടങ്ങിയത്. പ്രിന്‍സിപ്പല്‍ ഡോ എം എ ആന്‍ഡ്രൂസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സൂപ്രണ്ട് ഡോ ആര്‍ ബിജു കൃഷ്ണന്‍, ആര്‍ എം ഒ ഡോ സി പി മുരളി, ലെയ്‌സണ്‍ ഓഫീസര്‍ ഡോ സി രവീന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പി വി സന്തോഷ്, ഡോ നിഷ എം ദാസ്, നോഡല്‍ ഓഫീസര്‍ ഡോ ലിജോ കൊള്ളന്നൂര്‍, ഡെപ്യൂട്ടി ആര്‍ എം ഒ ഡോ രാധിക പങ്കെടുത്തു.

Next Story

RELATED STORIES

Share it