Thrissur

ലോക്ക് ഡൗണില്‍ ചിട്ടികള്‍ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യം

ലോക്ക് ഡൗണില്‍ ചിട്ടികള്‍ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യം
X

മാള(തൃശൂര്‍): ലോക്ക് ഡൗണ്‍ കാലയളവിലെ ചിട്ടികളില്‍ നറുക്കെടുപ്പോ ലേലമോ നടത്താത്ത തവണകള്‍ക്ക് സമയം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ലോക്ക് ഡൗണ്‍ കാലയളവിലെ ചിട്ടികളില്‍ നറുക്കെടുപ്പോ ലേലമോ നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ വരും മാസങ്ങളില്‍ മുടങ്ങിയ മാസങ്ങളിലെ നറുക്കെടുപ്പോ ലേലമോ നടത്തേണ്ടിവരുന്നതാണ്. ഇതുമൂലം കുറിക്കാര്‍ക്ക് രണ്ടോ അതില്‍ കൂടുതലോ തവണകളിലെ പണം ഒന്നിച്ച് അടക്കേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് പണം അടക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നും അതിനാല്‍ മാസത്തില്‍ ഒരുതവണ എന്ന തോതില്‍ ചിട്ടി നടത്തുന്നതിനു വേണ്ട ഉത്തരവ് ചിട്ടി സ്ഥാപനങ്ങളുടെ മേല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 19 വരെ ചിട്ടി സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് എംഎല്‍എ മുഖാന്തരം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിനൊപ്പമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it