Wayanad

വഖഫ് സംരക്ഷണ റാലിയില്‍ വയനാട്ടില്‍നിന്ന് 10,000 പേര്‍ പങ്കെടുക്കും

വഖഫ് സംരക്ഷണ റാലിയില്‍ വയനാട്ടില്‍നിന്ന് 10,000 പേര്‍ പങ്കെടുക്കും
X

കല്‍പ്പറ്റ: വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ ജില്ലയില്‍നിന്നും 10,000 പേരെ പങ്കെടുപ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. റാലിയുടെ പ്രചാരണാര്‍ഥം മൂന്ന് നിയോജക മണ്ഡലങ്ങളിലും ഇന്ന് ജില്ലാ നേതാക്കള്‍ പ്രചാരണം നടത്തും. മാനന്തവാടിയില്‍ യഹ്‌യാഖാന്‍ തലക്കല്‍, പി ഇബ്രാഹിം മാസ്റ്റര്‍, ഉവൈസ് എടവെട്ടന്‍, ജാസര്‍ പാലക്കല്‍, റിന്‍ഷാദ്, വി അസൈനാര്‍ ഹാജി, കല്‍പ്പറ്റയില്‍ കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, എം പി നവാസ്, സഫ്‌വാന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ കെ റഷീദ്, സി മൊയ്തീന്‍കുട്ടി, സി കെ ഹാരിഫ്, സി കെ മുനവ്വറലി എന്നിവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. എട്ടിന് ജില്ലയിലെ മുഴുവന്‍ ശാഖകളിലും വിളംബരജാഥ നടത്താന്‍ കീഴ്ഘടകങ്ങളോട് അഭ്യര്‍ഥിച്ചു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍ കെ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് ഉത്ഘാടനം ചെയ്തു. എം.എ മുഹമ്മദ് ജമാല്‍, പി ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, എം മുഹമ്മദ് ബഷീര്‍, റസാഖ് കല്‍പ്പറ്റ, കെ അഹമ്മദ് മാസ്റ്റര്‍, ടി ഹംസ, എം എ അസൈനാര്‍, പി ഇസ്മായില്‍, സലിം മേമന, അബ്ദുല്ല മാടക്കര, സലാം നീലിക്കണ്ടി, എം ബാപ്പുട്ടി ഹാജി, കെ സി കുഞ്ഞബ്ദുല്ല ഹാജി, സി പി മൊയ്തു ഹാജി, കെ എം അബ്ദുല്ല, എം പി നവാസ്, സി കെ ഹാരിഫ്, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, വി അസൈനാര്‍ ഹാജി, എം ബി ഫൈസല്‍, സഫ്‌വാന്‍ വെള്ളമുണ്ട, റിന്‍ഷാദ്, സി മൊയ്തീന്‍കുട്ടി സംസാരിച്ചു.

Next Story

RELATED STORIES

Share it