- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ്; 177 പേര്‍ക്ക് രോഗമുക്തി, 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
177 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 177 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2707 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍, കണിയാമ്പറ്റ സ്വദേശികളായ 33 പേര്‍ വീതം, മുട്ടില്‍ 29 പേര്‍, മുള്ളന്‍കൊല്ലി 27 പേര്‍, നെന്മേനി 19 പേര്‍, ബത്തേരി 17 പേര്‍, പടിഞ്ഞാറത്തറ, മീനങ്ങാടി, പുല്‍പ്പള്ളി 15 പേര്‍ വീതം, എടവക, പൊഴുതന, കല്‍പ്പറ്റ 12 പേര്‍ വീതം, വെള്ളമുണ്ട, മാനന്തവാടി 11 പേര്‍ വീതം, വൈത്തിരി ഏഴു പേര്‍, കോട്ടത്തറ ആറു പേര്‍, തിരുനെല്ലി നാലു പേര്‍, തരിയോട് മൂന്നു പേര്‍ പേര്‍, മേപ്പാടി, പൂതാടി, തവിഞ്ഞാല്‍ രണ്ടു പേര്‍ വീതം, പനമരം സ്വദേശിയായ ഒരാളും, കോഴിക്കോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മാഹിയില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളും, ചെന്നൈയില്‍ നിന്ന് വന്ന ഒരു കല്‍പ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.
177 പേര്‍ക്ക് രോഗമുക്തി
പനമരം സ്വദേശികളായ 7 പേര്‍, ബത്തേരി 5 പേര്‍, മാനന്തവാടി 4 പേര്‍, വെള്ളമുണ്ട, പുല്‍പ്പള്ളി, മേപ്പാടി 3 പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൂതാടി, വെങ്ങപ്പള്ളി, തിരുനെല്ലി, എടവക 2 പേര്‍ വീതം, നെന്മേനി, അമ്പലവയല്‍, മുട്ടില്‍, തരിയോട്, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, കല്‍പ്പറ്റ ഒരാള്‍ വീതം, കോഴിക്കോട് സ്വദേശിയായ ഒരാള്‍, വീടുകളില്‍ ചികിത്സയിലുള്ള 131 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
529 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.1.21) പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7136 പേര്‍. ഇന്ന് പുതുതായി 57 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളില്‍ 242853 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്.
RELATED STORIES
ലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര്‍ പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMT