- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 590 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50
506 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50 ആണ്. 579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 506 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.50 ആണ്. 579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52577 ആയി. 36882 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14904 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13604 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 108, ബത്തേരി 57, വെള്ളമുണ്ട 51, കല്‍പ്പറ്റ 44, പുല്‍പ്പള്ളി, മേപ്പാടി 34 വീതം, പനമരം 27, തവിഞ്ഞാല്‍ 26, മാനന്തവാടി 23, പടിഞ്ഞാറത്തറ 22, പൊഴുതന 21, കോട്ടത്തറ 16, കണിയാമ്പറ്റ, പൂതാടി 15 വീതം, മീനങ്ങാടി, മുട്ടില്‍ 13 വീതം, തരിയോട്, നൂല്‍പ്പുഴ 12 വീതം, അമ്പലവയല്‍, വെങ്ങപ്പള്ളി 8 വീതം, എടവക, തിരുനെല്ലി 5 വീതം, തൊണ്ടര്‍നാട് 4, വൈത്തിരി 3, മൂപ്പൈനാട് 2, മുള്ളന്‍കൊല്ലി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന 5 പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 പേര്‍, നേപ്പാളില്‍ നിന്ന് വന്ന 2 പേര്‍ ഹൈദരാബാദില്‍ നിന്നും ആസ്സാമില്‍ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇത്തരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗ ബാധിതരായത്.
506 പേര്‍ക്ക് രോഗമുക്തി
നെന്മേനി, കല്‍പ്പറ്റ 15 വീതം, കോട്ടത്തറ, ബത്തേരി, മുട്ടില്‍ ഏഴ് വീതം, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി ആറു വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, എടവക അഞ്ചു വീതം, തവിഞ്ഞാല്‍, പൊഴുതന, മീനങ്ങാടി നാല് വീതം, വൈത്തിരി, തിരുനെല്ലി, തരിയോട് മൂന്ന് വീതം, വെള്ളമുണ്ട, പുല്‍പ്പള്ളി, അമ്പലവയല്‍ രണ്ടു വീതം, വെങ്ങപ്പള്ളി, പൂതാടി, മൂപ്പൈനാട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും, അഞ്ചു തമിഴ്‌നാട് സ്വദേശികളും, കര്‍ണാടക, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 383 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
1836 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.05.21) പുതുതായി നിരീക്ഷണത്തിലായത് 1836 പേരാണ്. 1705 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35511 പേര്‍. ഇന്ന് പുതുതായി 147 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 419357 സാമ്പിളുകളില്‍ 414357 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 361780 നെഗറ്റീവും 52577 പോസിറ്റീവുമാണ്.
RELATED STORIES
മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളെ സന്ദര്‍ശിച്ച് എസ്ഡിപിഐ സംഘം
8 Nov 2024 3:47 AM GMTഅലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രിംകോടതി വിധി ഇന്ന്
8 Nov 2024 3:29 AM GMTഗസയില്‍ ഇസ്രായേല്‍ സൈന്യം തുടരേണ്ട ആവശ്യമില്ല: യോവ് ഗാലന്റ്
8 Nov 2024 2:27 AM GMT'മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പ്' : വ്യവസായവകുപ്പ്...
8 Nov 2024 1:41 AM GMTഐഎസ്എല്‍ മല്‍സരത്തിന് ഫലസ്തീന് പതാകയുമായി എത്തിയ നാലു പേര്‍...
8 Nov 2024 1:29 AM GMTപോലിസ് വെടിവെച്ചു; ഉണ്ട വീണത് തൊട്ടടുത്ത വീട്ടില്‍
8 Nov 2024 1:20 AM GMT