- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 352 പേര്‍ക്ക് കൂടി കൊവിഡ്; 245 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34 ആണ്. 338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 352 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 245 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.34 ആണ്. 338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63460 ആയി. 60382 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2485 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1736 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ 51, തരിയോട് 32, വെള്ളമുണ്ട 29, എടവക 23, പനമരം 22, ബത്തേരി 20, മേപ്പാടി 19, അമ്പലവയല്‍ 17, തിരുനെല്ലി 16, മീനങ്ങാടി, പടിഞ്ഞാറത്തറ 14 വീതം, പൂതാടി 12, കോട്ടത്തറ, മാനന്തവാടി, നെന്മേനി 10 വീതം, കണിയാമ്പറ്റ 8, പുല്‍പ്പള്ളി 7, മുട്ടില്‍ 5, പൊഴുതന, തൊണ്ടര്‍നാട് 4 വീതം, തവിഞ്ഞാല്‍ , മുള്ളന്‍കൊല്ലി 3 വീതം, വെങ്ങപ്പള്ളി 2, മൂപ്പൈനാട്, നൂല്‍പ്പുഴ, വൈത്തിരി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു ഉത്തര്‍പ്രദേശ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
245 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന 28 പേരും വീടുകളില്‍ ചികിത്സയില്‍ ആയിരുന്ന 217 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത് 1115 പേര്‍
പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.06.21) പുതുതായി നിരീക്ഷണത്തിലായത് 1115 പേരാണ്. 981 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10056 പേര്‍. ഇന്ന് പുതുതായി 51 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2553 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 489863 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 484265 എണ്ണത്തിന്റെ ഫലം ലഭിച്ചു. 420805 പേര്‍ നെഗറ്റീവും 63460 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
ദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMTആണവമാലിന്യം 1,00,000 വര്‍ഷം സൂക്ഷിക്കാനുള്ള സംഭരണിയുടെ പണി സ്വീഡനില്‍...
16 Jan 2025 4:59 PM GMTചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.
16 Jan 2025 4:43 PM GMTസിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
16 Jan 2025 4:32 PM GMTതാമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്തും
16 Jan 2025 4:23 PM GMTവിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMT