- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 146 പേര്‍ക്ക് കൂടി കൊവിഡ്; 112 പേര്‍ക്ക് രോഗമുക്തി
134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.10.20) 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 112 പേര്‍ രോഗമുക്തി നേടി. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6262 ആയി. 5205 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 1016 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍:
അമ്പലവയല്‍ സ്വദേശികള്‍ 37 പേര്‍, മുട്ടില്‍, മേപ്പാടി 12 പേര്‍ വീതം, പടിഞ്ഞാറത്തറ 11, മാനന്തവാടി, കല്‍പ്പറ്റ 9 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്മേനി, ബത്തേരി 6 പേര്‍ വീതം, പുല്‍പ്പള്ളി 4, മൂപ്പൈനാട് 3, കോട്ടത്തറ, പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, വെള്ളമുണ്ട 2 പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ 2 മേപ്പാടി സ്വദേശികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, രാജസ്ഥാന്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന 2 തിരുനെല്ലി സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 മേപ്പാടി സ്വദേശികള്‍, പശ്ചിമബംഗാളില്‍ നിന്ന് വന്ന 3 തവിഞ്ഞാല്‍ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന 2 വൈത്തിരി സ്വദേശികള്‍, ഒരു തമിഴ്‌നാട് സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവര്‍ :
മാനന്തവാടി സ്വദേശികള്‍ 6 പേര്‍, വൈത്തിരി, മീനങ്ങാടി, പൂതാടി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ 4 പേര്‍ വീതം, നെന്മേനി, നൂല്‍പ്പുഴ, കണിയാമ്പറ്റ 3 പേര്‍ വീതം, പുല്‍പ്പള്ളി, ബത്തേരി 2 പേര്‍ വീതം, എടവക, പടിഞ്ഞാറത്തറ, തിരുനെല്ലി, കോട്ടത്തറ, അമ്പലവയല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും 4 കോഴിക്കോട് സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും 3 തമിഴ്‌നാട് സ്വദേശികളും വൈത്തിരി ഓറിയന്റല്‍ കോളേജ് സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന 17 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 42 പേരുമാണ് രോഗമുക്തരായത്.
676 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 676 പേരാണ്. 369 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തി ലുള്ളത് 5966 പേര്‍. ഇന്ന് വന്ന 79 പേര്‍ ഉള്‍പ്പെടെ 698 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1231 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 125051 സാമ്പിളുകളില്‍ 122818 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 116556 നെഗറ്റീവും 6262 പോസിറ്റീവുമാണ്.
RELATED STORIES
പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്‍
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTസ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMT