- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുനിദ്ര വഴി 200കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നുവെന്ന് ഈസ്‌റ്റേണ്‍ ഈസ്‌റ്റേണ്‍ മാട്രസ്സ്
ഈസ്‌റ്റേണ്‍ മാട്രസ്സസ്സിന്റെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ സുനിദ്രയുടെ പുതുതായി വിപണിയില് ഇറക്കിയ പ്രീമിയം റേഞ്ച് കിടക്കകളാവും വരുമാന വര്‍ധനയുടെ പ്രധാന ചാലക ശക്തിയെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍
കൊച്ചി: ഗ്രൂപ്പ് മീരാന്‍ സ്ഥാപനമായ ഈസ്‌റ്റേണ്‍ മാട്രസ്സ്അടുത്ത 35 വര്‍ഷക്കാലയളവില്‍ 200കോടി രൂപ വരുമാനം ലക്ഷ്യമിടുന്നുവെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍.ഈസ്‌റ്റേണ്‍ മാട്രസ്സിന്റെ ഫ്ളാഗ്ഷിപ്പ് ഉല്‍പ്പന്നമായ സുനിദ്രയുടെ പുതുതായി വിപണിയില് ഇറക്കിയ പ്രീമിയം റേഞ്ച് കിടക്കകളാവും വരുമാന വര്‍ധനയുടെ പ്രധാന ചാലക ശക്തി. ഏറ്റവും സുഖദായകവും ഈടുനില്‍ക്കുന്നതുമാണ് പുതിയ ശ്രേണിയിലെ കിടക്കകളെന്നും അദ്ദേഹം പറഞ്ഞു.ഗുണമേന്മയേറിയ ബെല്‍ജിയം ടിക്കിംഗ്, റബ്ബെറൈസ്ഡ് കയര്‍, പോക്കറ്റ് സ്പ്രിംഗ്‌സ്, ലാറ്റക്‌സ്, ജഡ ഫോം എന്നിവ ഉപയോഗിച്ചാണ് പുതിയ ശ്രേണിയിലെ സുനിദ്ര കിടക്കകള് നിര്‍മ്മിച്ചതെന്ന്ഈസ്‌റ്റേണ് മാട്രസ്സിന്റെമാനേജിംഗ് ഡയറക്ടര് ഷെറിന്‍ നവാസ് പറഞ്ഞു.
തുടര്‍ച്ചയായ ഇന്നോവേഷന്‍, ആര്‍ ആന്റ് ഡി, ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം എന്നിവ വഴി ഉന്നതനില കൈവരിക്കുകയാണ് കമ്പനിയുടെ സമീപനമെന്നും അവര്‍ പറഞ്ഞു.അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപയുടെ വരുമാനമാണ് കമ്പനിയുടെ ലക്ഷ്യമെന്നു ഈസ്‌റ്റേണ്‍ മാട്രസ്സിന്റെ സിഇഒ അനില്‍ കുമാര്‍ പറഞ്ഞു. പുതുതായി വിപണിയിലെത്തിയ സുനിദ്ര റേഞ്ച് കിടക്കകളാവും വരുമാന വര്‍ധനയുടെ പ്രധാന ശക്തി. താങ്ങാനാവുന്ന ലക്ഷ്വറി കിടക്കകള്‍ക്കു പുറമെ എക്കോണമി മോഡലുകളായ റൂബി റേഞ്ചും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
തൊടുപുഴയിലും, തമിഴ്‌നാട്ടിലെ ഹോസൂരിലുമാണ് കമ്പനിയുടെ അത്യാധുനികമായ മാനുഫാകചറിംഗ് പ്ലാന്റുകളെന്നും അനില്‍ കുമാര്‍ പറഞ്ഞു.ഹോസൂരിലെ പ്ലാന്റ് പ്രധാനമായും കയറ്റുമതി, കോണ്‍ട്രാക്ട് മാനുഫാക്ചറിംഗ്,പ്രൈവറ്റ് ലേബലിംഗ് എന്നീ മേഖലകളിലാവും പ്രധാനമായും ശ്രദ്ധയൂന്നുക. ആധുനികവല്‍ക്കരിച്ച തൊടുപുഴയിലെ പ്ലാന്റില്‍ വര്‍ഷം മൂന്നു ലക്ഷം യൂനിറ്റുകള് നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. കമ്പനിയുടെ ആര്‍ ആന്റ് ഡി യൂനിറ്റും തൊടുപുഴയിലാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT