- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലാസ്റ്റിക് പാക്കേജിങ് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കും: സാംസങ് ഇലക്ട്രോണിക്‌സ്
മൊബൈല്‍ ഫോണുകളും ടാബ് ലെറ്റുകളും മുതല്‍ ഗൃഹോപകരണങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടേയും അനുബന്ധ സാമഗ്രികളുടേയും പാക്കിങിന് ഈ വര്‍ഷത്തിന്റെ ഒന്നാം പകുതി മുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കടലാസ് എന്നിവയാവും ഉപയോഗിക്കുകയെന്ന് സാംസങ് ഉപഭോക്തൃ സംതൃപ്തി കേന്ദ്രം മേധാവി ഗിയോഹ് ബിന്‍ ജിയോണ്‍ പറഞ്ഞ.
കൊച്ചി: പാക്കിങ് സാമഗ്രികളില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കി കടലാസും മറ്റു പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളും ഉപയോഗിക്കുന്നതിന് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് സാംസങ് ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണുകളും ടാബ് ലെറ്റുകളും മുതല്‍ ഗൃഹോപകരണങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടേയും അനുബന്ധ സാമഗ്രികളുടേയും പാക്കിങിന് ഈ വര്‍ഷത്തിന്റെ ഒന്നാം പകുതി മുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കടലാസ് എന്നിവയാവും ഉപയോഗിക്കുകയെന്ന് സാംസങ് ഉപഭോക്തൃ സംതൃപ്തി കേന്ദ്രം മേധാവി ഗിയോഹ് ബിന്‍ ജിയോണ്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പാക്കിങ് നടപ്പാക്കുന്നതിനായി രൂപകല്‍പന, വികസനം, സാമഗ്രികള്‍ വാങ്ങല്‍, വിപണനം, ഗുണമേന്‍മ തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തിയുള്ള കര്‍മസേനയ്ക്കും സാംസങ് ഇലക്ട്രോണിക്‌സ് രൂപം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണിനും മറ്റുമുള്ള ഹോള്‍ഡര്‍ ട്രേക്കു വേണ്ടി പ്ലാസ്റ്റിക്കിനു പകരം പള്‍പ്പ് മോള്‍ഡ് ആവും ഉപയോഗിക്കുക. ബാഗുകള്‍ പൊതിയാനുള്ള ആവശ്യത്തിന് പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളും പ്രയോജനപ്പെടുത്തും. ഫോണ്‍ ചാര്‍ജറുകളുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തിളങ്ങുന്ന പ്രതലത്തിനു പകരം മാറ്റ് ഫിനിഷ് ഏര്‍പ്പെടുത്തും. ഇതു വഴി പ്ലാസ്റ്റിക് ഫിലിമുകള്‍ ഒഴിവാക്കാനാവും. ടിവി. റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷനറുകള്‍, വാഷിങ് മിഷ്യനുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുനചംക്രമണം നടത്തിയ വസ്തുക്കള്‍, ബയോ പ്ലാസ്റ്റിക് എന്നിവയുടെ ബാഗുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കും. കടലാസിന്റെ കാര്യത്തില്‍ ആഗോള പരിസ്ഥിത സംഘടനകളുടെ സാക്ഷ്യപ്പെടുത്തല്‍ ഉള്ള ഫൈബര്‍ സാമഗ്രികളാവും സാംസങ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് പാക്കേജിംഗ് ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാംസങ് ഇലക്ട്രോണിക്‌സ്.
RELATED STORIES
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMTയുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTമധ്യപ്രദേശില്‍ 11 ഗ്രാമങ്ങളുടെ പേര് മാറ്റി; കൂടുതല്‍ ഗ്രാമങ്ങള്‍ക്ക്...
13 Jan 2025 4:05 PM GMT