Business

ഓണം സെലിബ്രേഷന്‍ ഓഫറുകളുമായി വോള്‍ട്ടാസ്

വോള്‍ട്ടാസ് അല്ലെങ്കില്‍ വോള്‍ട്ടാസ് ബെക്കോ ഉല്‍്പന്നങ്ങള്‍ വാങ്ങുമ്പോള്‍ സ്‌ക്രാച്ച് കാര്‍ഡിലൂടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഓണം ഡ്രീം ഹോം പായ്ക്ക് ഓഫര്‍ അടക്കമുള്ള ഉറപ്പായ സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കുമെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, മൈക്രോവേവ്, ബ്രാന്‍ഡഡ് ഫുട്‌ബോള്‍ എന്നിങ്ങനെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം

ഓണം സെലിബ്രേഷന്‍ ഓഫറുകളുമായി വോള്‍ട്ടാസ്
X

കൊച്ചി: വോള്‍ട്ടാസ് ലിമിറ്റഡ് കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഓണം സെലിബ്രേഷന്‍ ഓഫറുകള്‍ അവതരിപ്പിച്ചു. ഈ ഉത്സവകാലത്ത് വോള്‍ട്ടാസ് അല്ലെങ്കില്‍ വോള്‍ട്ടാസ് ബെക്കോ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ സ്‌ക്രാച്ച് കാര്‍ഡിലൂടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഓണം ഡ്രീം ഹോം പായ്ക്ക് ഓഫര്‍ അടക്കമുള്ള ഉറപ്പായ സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കുമെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, മൈക്രോവേവ്, ബ്രാന്‍ഡഡ് ഫുട്‌ബോള്‍ എന്നിങ്ങനെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം. സമ്മാനങ്ങള്‍ക്കു പുറമെ എന്‍ബിഎഫ്‌സികള്‍ മുഖേന ലളിതമായ ഇഎംഐ സൗകര്യത്തോടെയും തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന അഞ്ച് ശതമാനം കാഷ് ബായ്ക്ക് സൗകര്യത്തോടെയും ഉല്‍പന്നങ്ങള്‍ വാങ്ങാം. ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഓഫറിന്റെ കാലാവധിയെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം എസ്‌കെയു എസി ഉല്‍പന്നനിരയാണ് വോള്‍ട്ടാസ് 2019-ല്‍ അവതരിപ്പിക്കുന്നത്.

ഇന്‍വര്‍ട്ടര്‍ എസികളും കാസറ്റ്, ടവര്‍ എസികളുമായി 46 എസ്‌കെയുകളാണുള്ളത്.വോള്‍ട്ടാസ് ഫ്രഷ് എയര്‍ കൂളര്‍ നിരയില്‍ കമ്പനി 39 പുതിയ എസ്‌കെയുകളാണ് പുറത്തിറക്കിയിരിക്കുന്നത്.സംയുക്ത സംരംഭമായ ഹോം അപ്ലയന്‍സസ് ബ്രാന്‍ഡ് വോള്‍ട്ടാസ് ബെക്കോ 61 എസ്‌കെയു റഫ്രിജറേറ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വോള്‍ട്ടാസ് ബെക്കോ ബ്രാന്‍ഡില്‍ ഓട്ടോഡോസ്, എയര്‍തെറാപ്പി സാങ്കേതികവിദ്യകളുള്ള 14 എസ്‌കെയു ഫ്രന്റ് ലോഡ് വാഷിംഗ് മെഷീനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.കൂടാതെ വോള്‍ട്ടാസ് ബെക്കോ അക്വാഇന്റന്‍സ്, കോര്‍ണര്‍ ഇന്റന്‍സ് സാങ്കേതികവിദ്യകളോടെ 4 എസ്‌കെയു ഡിഷ് വാഷറുകളും 9 എസ്‌കെയു മൈക്രോവേവുകളും പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it