- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപമിറക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൈപൊള്ളും
നിരവധി പേരാണ് റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെട്ട് മുന്നോട്ട് വരുന്നത്. പ്രവാസികളും വിദേശ ഇന്ത്യക്കാരുമാണ് ഇതില്‍ മുമ്പന്‍മാര്‍.
കൊവിഡ് മഹാമാരി ഏല്‍പ്പിച്ച കടുത്ത ആഘാതത്തില്‍നിന്ന് പതുക്കെ കരകയറുകയാണ് റിയല്‍ എസ്റ്റേറ്റ് മേഖല. അതിനാല്‍ തന്നെ നിരവധി പേരാണ് റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെട്ട് മുന്നോട്ട് വരുന്നത്. പ്രവാസികളും വിദേശ ഇന്ത്യക്കാരുമാണ് ഇതില്‍ മുമ്പന്‍മാര്‍. ഇതിന്റെ ഫലമായി മിക്ക ഇന്ത്യന്‍ മെട്രോ നഗരങ്ങളിലും റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റില്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് കാണുന്നത്. മുംബൈ പോലുള്ള നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനില്‍ 78 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
എന്നിരുന്നാലും മൂലധന വിപണിയെപോലെ, റിയല്‍ എസ്‌റ്റേറ്റ് വിപണിയും ധാരാളം അപകടസാധ്യതകള്‍ പതിയിരിപ്പുണ്ട്. പലപ്പോഴും നിക്ഷേപകര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അബദ്ധമായി മാറാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിക്ഷേപകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ബില്‍ഡര്‍, ഏരിയ, പ്രോപര്‍ട്ടി പഠനം
റിയല്‍ എസ്‌റ്റേറ്റില്‍ നിങ്ങള്‍ ഒരു വസ്തു വാങ്ങുന്നതിന് മുമ്പ് അതിന്റെ മാര്‍ക്കറ്റിനെ കുറിച്ചുള്ള സാധ്യതകള്‍ വിശദമായി അറിഞ്ഞിരിക്കണം. ബില്‍ഡര്‍, ഏരിയ, പ്രോപര്‍ട്ടി എന്നിവയെക്കുറിച്ച് സമഗ്രമായ ഒരു ഗവേഷണം നടത്തണം. വസ്തുവിന്റെ ഡിമാന്റ് സാധ്യത, സ്ഥലത്തിന്റെ വിപണിയിലെ ഭാവി പ്രവണതകള്‍, വിലകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ള ട്രിഗറുകള്‍ എന്നിവ പഠിക്കേണ്ടത് പ്രധാനമാണ്.
കൂടാതെ, ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, സമീപത്തെ വരാനിരിക്കുന്ന പ്രോജക്ടുകള്‍, ബിസിനസ്/ഐടി പാര്‍ക്കുകള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചും കൂടുതല്‍ അറിയണം. സമഗ്രമായ ഒരു വിപണി വിശകലനം നിക്ഷേപകര്‍ക്ക് വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ കഴിയും.
വിവിധയിടങ്ങളിലെ നിക്ഷേപം
കൂടുതല്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു വിപണിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനു പകരം വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നത് അഭികാമ്യമാണ്. ഒന്നിലധികം സ്ഥലങ്ങളിലെ പ്രോപ്പര്‍ട്ടികളിലും വസ്തുക്കളിലും നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കും. ഒന്നിലധികം ഭൂമിശാസ്ത്രങ്ങളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്, ഗവേഷണം ശരിയായി നടത്തുകയും വ്യക്തിഗത ഭൂമിശാസ്ത്രങ്ങളുടെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടുകയും ചെയ്യുന്നതാണ് ഉചിതം.
വൈവിധ്യവല്‍ക്കരണം:
റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് നല്ലതാണ്, എന്നാല്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാതൃകയില്‍ വലിയ വാണിജ്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന ആര്‍ഇഐടി (Real estate investmentt trust) പോലുള്ള മറ്റ് ഓപ്ഷനുകള്‍ വിപണിയിലുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ കുറിച്ച് കൂടുതല്‍ അറിയുകയും പഠിക്കുന്നതും റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരന് ഗുണകരമാകും.
RELATED STORIES
ഗസയില് നടക്കുന്നത് അതിക്രൂരമായ കാര്യങ്ങള്‍; തുറന്നുപറഞ്ഞ് ഇസ്രായേലി...
14 Jan 2025 12:25 PM GMTഗ്യാസ് തീര്ന്നു; പാലക്കാട് ആന ബലൂണ് ഇടിച്ചിറക്കി, യാത്രക്കാര്...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്ച്ച; എംഎസ് സൊല്യൂഷന്സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്ട്ടിയില് അഴിമതിയെന്ന്; അഡ്വ. ഷമീര് പയ്യനങ്ങാടി ഐഎന്എല്...
14 Jan 2025 11:18 AM GMTഇസ്രായേലി വ്യോമാക്രമണത്തില് കാല് നഷ്ടപ്പെട്ടു; ഭയമില്ലാതെ...
14 Jan 2025 11:08 AM GMTവിവിധ ജില്ലകളില് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMT