Economy

സുസുക്കി ജിക്സര്‍ എസ്എഫ് 250, 150 എന്നിവ കേരള വിപണിയില്‍

ആധുനിക സാങ്കേതിക വിദ്യ, പ്രീമിയം സ്റ്റൈല്‍ എന്നിവയുടെ സമ്മേളനമാണ് ഒരു സ്പോര്‍ട് ടൂറിങ് ബൈക്ക് എന്ന രീതിയിലും കൂടി രൂപകല്‍പന ചെയ്തിരിക്കുന്ന ജിക്സര്‍ എസ് എഫ് ബൈക്കുകളില്‍ ഉള്ളതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കമ്പനി ഹെഡ് കൊയ്ച്ചിറ ഹിറാവോ പറഞ്ഞു.മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ജിക്സര്‍ എസ് എഫ് 250ലഭിക്കും

സുസുക്കി ജിക്സര്‍ എസ്എഫ് 250, 150 എന്നിവ കേരള വിപണിയില്‍
X

കൊച്ചി : സുസുകി മോട്ടോര്‍സൈക്കിള്‍ ( ഇന്ത്യ ) പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ ജിക്സര്‍ എസ്എഫ് 250 , ജിക്സര്‍ എസ്എഫ് 150 എന്നീ ന്യൂ ജനറേഷന്‍ ബൈക്കുകള്‍ പുറത്തിറക്കി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കണ്‍ട്രി ഹെഡ് കൊയിചിറോ ഹിറാവോ, സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട എന്നിവരാണ് കേരളത്തിലെ ലോഞ്ച് നിര്‍വഹിച്ചത്.ഇതോടെ 250സിസി ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് സുസുക്കിയും പ്രവേശിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യ, പ്രീമിയം സ്റ്റൈല്‍ എന്നിവയുടെ സമ്മേളനമാണ് ഒരു സ്പോര്‍ട് ടൂറിങ് ബൈക്ക് എന്ന രീതിയിലും കൂടി രൂപകല്‍പന ചെയ്തിരിക്കുന്ന ജിക്സര്‍ എസ് എഫ് ബൈക്കുകളില്‍ ഉള്ളതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കമ്പനി ഹെഡ് കൊയ്ച്ചിറ ഹിറാവോ പറഞ്ഞു.

ജിക്സര്‍ എസ് എഫ് 250 അതിന്റെ മികച്ച സ്റ്റൈലും പെര്‍ഫോമന്‍സും കൊണ്ട് തന്നെ ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികളുടെ മനം കവരുമെന്നുറപ്പാണ്. ജിക്സര്‍ എസ്എഫ് ബൈക്കുകള്‍ ഇന്ത്യയില്‍ സുസുക്കിയുടെ ബ്രാന്‍ഡ് സാന്നിധ്യം അരക്കിട്ടുറപ്പിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊയ്ച്ചിറ ഹിറാവോ പറഞ്ഞു. എല്ലാ അര്‍ഥത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഇരുചക്ര വാഹനമായിരിക്കും ജിക്സര്‍ എസ്എഫ് മോഡലുകളെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു.ഈസി സ്റ്റാര്‍ട്ട് , ഡ്യൂവല്‍ എക്സ്ഹോസ്റ്റ് മഫ്ളര്‍, സ്പോര്‍ട്ടി വീല്‍സ് , എല്‍ ഇ ഡി ഹെഡ് ലൈറ്റ് എന്നിവയും ജിക്സര്‍ എസ്എഫ്നെ വ്യത്യസ്തമാക്കുന്നു . മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ജിക്സര്‍ എസ് എഫ് 250ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it