- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടര്‍ട്ല്‍ വാക്‌സ് കേരളത്തിലെ രണ്ടാമത്തെ കാര്‍കെയര്‍ സ്റ്റുഡിയോ പാലക്കാട് തുറന്നു
ടര്‍ട്ല്‍ വാക്‌സ് ഇന്ത്യയും 1 ഡി ഓട്ടോ സ്പായും ചേര്‍ന്ന് പാലക്കാട് മേപ്പറമ്പ് കാവില്‍പ്പാടില്‍ തുറന്ന കോബ്രാന്‍ഡഡ് കാര്‍കെയര്‍ സ്റ്റുഡിയോ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര ഉദ്ഘാടനം ചെയ്തു
കൊച്ചി: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ കാര്‍ കെയറിംഗ് ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്‌സ് കേരളത്തിലെ രണ്ടാമത്തെ കാര്‍കെയര്‍ സ്റ്റുഡിയോ പാലക്കാട് തുറന്നു. ടര്‍ട്ല്‍ വാക്‌സ് ഇന്ത്യയും 1 ഡി ഓട്ടോ സ്പായും ചേര്‍ന്ന് പാലക്കാട് മേപ്പറമ്പ് കാവില്‍പ്പാടില്‍ തുറന്ന കോബ്രാന്‍ഡഡ് കാര്‍കെയര്‍ സ്റ്റുഡിയോ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര ഉദ്ഘാടനം ചെയ്തു.പരിചയസമ്പന്നരായ പ്രഫഷണലുകളുടെ സഹായത്തോടെ അത്യാധുനിക ടര്‍ട്ല്‍ വാക്‌സ് ഡീറ്റെയ്‌ലിംഗ് ടെക്‌നോളജിയും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് ടര്‍ട്ല്‍ വാക്‌സിന്റെ കാര്‍കെയര്‍ സ്റ്റുഡിയോകളില്‍ ലഭ്യമാവുകയെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി പാലക്കാട് നഗരത്തില്‍ കാര്‍ കെയര്‍, ഡീറ്റെയ്‌ലിംഗ് സേവനങ്ങള്‍ നല്‍കിവരുന്ന 1ഡി ഓട്ടോ സ്പായുമായി ടര്‍ട്ല്‍ വാക്‌സ് ചേരുന്നതോടെ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ടര്‍ട്ല്‍ വാക്‌സിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ സെറാമിക്, ഗ്രാഫീന്‍ ശ്രേണിയിലെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.കാര്‍ പേറ്റന്റ്‌പെന്‍ഡിംഗ് ഗ്രാഫീന്‍ സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് സൊല്യൂഷന്‍സ്, ഹൈബ്രിഡ് സൊല്യൂഷന്‍സ് തുടങ്ങിയ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും പുതിയ കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭിക്കും.പാലക്കാട്ടെ ഈ പുതിയ സ്റ്റുഡിയോയിലൂടെ വടക്കന്‍ കേരളത്തില്‍ ഉടനീളം മികച്ച കാര്‍ ഡീറ്റെയിലിംഗ് സേവനം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സാജന്‍ മുരളി പുറവങ്കര പറഞ്ഞു.
കൊച്ചിയിലാണ് കഴിഞ്ഞ വര്‍ഷം ടര്‍ട്ല്‍ വാക്‌സിന്റെ സംസ്ഥാനത്തെ ആദ്യ കാര്‍കെയര്‍ സ്റ്റുഡിയോ തുറന്നത്. 2022ല്‍ത്തന്നെ കായംകുളം, കോഴിക്കോട്, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റുഡിയോകള്‍ തുറക്കുമെന്നും സാജന്‍ മുരളി പുറവങ്കര പറഞ്ഞു.പുതിയ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് മുന്‍പുള്ള ഏറ്റവും നൂതനമായ ഡീറ്റെയിലിംഗ് സേവനങ്ങള്‍ ടര്‍ട്ല്‍ വാക്‌സ് കാര്‍കെയര്‍ സ്റ്റുഡിയോയുടെ സവിശേഷതയാണ്. വാഹനങ്ങളുടെ ബോഡി പെയിന്റിന് ഒരു തരത്തിലും ഹാനികരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പോറലുകള്‍, അങ്ങേയറ്റം അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയില്‍ നിന്ന് വാഹനങ്ങളെ സംരക്ഷിക്കുന്നതിനും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കഞ്ചാവ് കേസില് യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്; തടയാന് എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര് കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല് ലോ ബോര്ഡ്...
24 Nov 2024 2:03 PM GMT