Economy

വിവാഹാഭരണ മേഖലയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലാറ്റിനം വിപണി

പുരുഷന്മാര്‍ക്കും യുവാക്കള്‍ക്കും പ്ലാറ്റിനം ആഭരണങ്ങളോട് ഇപ്പോള്‍ പ്രിയമേറെയാണ്. വിവാഹാഭരണമേഖലയില്‍ പ്ലാറ്റിനത്തിന്റെ സ്വാധീനം വര്‍ധിച്ചിട്ടുമുണ്ട്.ഇന്ത്യന്‍ പ്ലാറ്റിനം വിപണി ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2019-ല്‍ 15-20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് പിജിഐ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വൈശാലി ബാനര്‍ജി പറഞ്ഞു

വിവാഹാഭരണ മേഖലയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലാറ്റിനം വിപണി
X

കൊച്ചി: വിവാഹാഭരണ മേഖലയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലാറ്റിനം വിപണി.വിവാഹാഭരണ മേഖലയില്‍ പ്ലാറ്റിനത്തിന് പ്രിയമേറുന്നതായി പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ (പിജിഐ) പുറത്തിറക്കിയ 2019-ലെ പ്ലാറ്റിനം ജ്വല്ലറി ബിസിനസ് റിവ്യു സൂചിപ്പിക്കുന്നുവെന്ന് പിജിഐ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വൈശാലി ബാനര്‍ജി പറഞ്ഞു.പുരുഷന്മാര്‍ക്കും യുവാക്കള്‍ക്കും പ്ലാറ്റിനം ആഭരണങ്ങളോട് ഇപ്പോള്‍ പ്രിയമേറെയാണ്. വിവാഹാഭരണമേഖലയില്‍ പ്ലാറ്റിനത്തിന്റെ സ്വാധീനം വര്‍ധിച്ചിട്ടുമുണ്ട്.ഇന്ത്യന്‍ പ്ലാറ്റിനം വിപണി ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2019-ല്‍ 15-20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും വൈശാലി ബാനര്‍ജി പറഞ്ഞു.

1000-ലേറെ നിര്‍മ്മാതാക്കളും റീട്ടെയ്‌ലര്‍മാരും 1000-ലേറെ ഉപഭോക്താക്കളും പങ്കെടുത്ത സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് റിവ്യു തയ്യാറാക്കിയത്. നീല്‍സണ്‍ നടത്തിയ സര്‍വ്വേയില്‍ 18-65 പ്രായപരിധിയില്‍പെട്ട ഉപഭോക്താക്കളാണ് പങ്കെടുത്തത്. നാലു പ്രധാന പ്ലാറ്റിനം ആഭരണ വിപണികളായ ഇന്ത്യ, ജപ്പാന്‍, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളില്‍ 2018-ല്‍ പ്ലാറ്റിനം വ്യാപാരം അതിശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്.കാലാതിവര്‍ത്തിയായ ഗുണങ്ങളും സ്വര്‍ണത്തെക്കാള്‍ 30 ഇരട്ടി അപൂര്‍വമായ ലോഹമെന്നതുമാണ് പ്ലാറ്റിനത്തിന്റെ പ്രധാന ആകര്‍ഷണമെന്നും വൈശാലി ബാനര്‍ജി പറഞ്ഞു

ആളോഹരി ഉപഭോഗത്തില്‍ ജപ്പാനാണ് മുന്നില്‍. പ്രതിവര്‍ഷം റീട്ടെയ്ല്‍ വില്‍പന ഒരു ശതമാനം വീതം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വിവാഹത്തിന് ഘനവും തൂക്കവും ഉള്ള മോതിരങ്ങളാണ് ജപ്പാന്‍കാര്‍ക്ക് ഇഷ്ടം. പ്ലാറ്റിനം വിവാഹാഭരണങ്ങളില്‍ അതുകൊണ്ടു തന്നെ തൂക്കത്തിന്റെ കാര്യത്തില്‍ 4.5 ശതമാനം വളര്‍ച്ചയാണ് ഓരോവര്‍ഷവും രേഖപ്പെടുത്തുന്നത്.ഇന്ത്യയിലെമ്പാടും സാന്നിധ്യം വ്യാപിപ്പിച്ചപ്പോള്‍ പ്ലാറ്റിനം ഒരു നിര്‍ണായക ഘടകമാണെന്ന് തങ്ങള്‍ക്കു ബോധ്യപ്പെട്ടതായി കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണ രാമന്‍ പറഞ്ഞു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും പ്ലാറ്റിനം ആഭരണങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിച്ചു വരികയാണെന്നുംരാജേഷ് കല്യാണ രാമന്‍ പറയുന്നു.

Next Story

RELATED STORIES

Share it