- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭീഷ്മ; മലയാള സിനിമയിലെ കള്‍ച്ചറല്‍ ഷിഫ്റ്റ്
രൂപേഷ് കുമാര്‍
ഇസ് ലാമോഫോബിയയുടെ കാലത്ത് വാര്‍പ്പ് മാതൃകകളുണ്ടാക്കലാണ് പൊതുസിനിമാരീതി. അതിനെ തകര്‍ത്തുകൊണ്ടാണ് ഭീഷ്മ എന്ന സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. അതേ കുറിച്ചാണ് രൂപേഷ് കുമാര്‍ എഴുതുന്നത്.
ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ നിന്ന്:
മലയാള സിനിമയില്‍ അടുത്ത കാലത്തുണ്ടായ ടെക്‌സ്ച്വല്‍ ആയ കള്‍ച്ചറല്‍ ഷിഫ്റ്റ് ആയിട്ടാണ് ഭീഷ്മ എന്ന സിനിമയെ എനിക്ക് കാണാന്‍ സാധിക്കുന്നത്. യാസര്‍ അരാഫത്തിനെയും പലസ്തീനെയും ടൈറ്റില്‍ ഗ്രാഫിക്‌സില്‍ മലയാള സിനിമയില്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും. ഈ സിനിമയിലെ മുസ് ലിം ജ്യോഗാഫി സെറ്റ് ചെയ്യുന്നതിലും ഷൂട്ട് ചെയ്യുന്നതിലും ഇതുവരെ ഉണ്ടായിട്ടുള്ള ക്‌ളീഷെകളെ മാറ്റി പുതിയ ആര്‍ട്ടിസ്റ്റിക് ഡിസൈന്‍ കൊണ്ടുവരാന്‍ ഭീഷ്മ എന്ന സിനിമക്ക് സാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഒപ്പന, ബിരിയാണി, ഇജ്ജ്, ഭീകരവാദം, തൊപ്പിയിട്ട മൊയിലിയാര്‍ എന്ന ക്‌ളീഷെകളില്‍ നിന്ന് വ്യത്യസ്തമായി എണ്‍പതുകളില്‍ രൂപപ്പെട്ട വേറെ ഒരു തരം മുസ് ലിം ഐഡന്റിറ്റികളെ ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നുണ്ട്. അമല്‍ നീരദിന്റെ അന്‍വര്‍ എന്ന വംശീയ ചപ്പടാച്ചിയില്‍ നിന്നു എത്രയോ വ്യത്യസ്തമാണ് ഭീഷ്മ..
13 എഡി എന്ന ബാന്റിനെ ആഘോഷിക്കുന്ന, ബിയര്‍ കഴിക്കുന്ന, സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസിന്റെ തുടക്കങ്ങളിലെ അതിന്റെ ഉടമസ്ഥത, കഫേ ഷോപ്പ് തുടങ്ങുന്ന ബിസിനസ് ഐഡിയകളിലേക്കുള്ള മുസ് ലിം ചെറുപ്പക്കാരുടെ വളര്‍ച്ച, അവരുടെ കണ്ടു പഠിക്കേണ്ട ബിസിനസ് ജീവിതങ്ങളുടെ വളര്‍ച്ച, കല്യാണം കഴിച്ചു നേരത്തെ സെറ്റില്‍ ആകുന്ന ജീവിതങ്ങള്‍, പത്ത് ഇരുപതു പേരുള്ള ക്രിസ്ത്യന്‍ കുടുംബത്തിനെ നോക്കി നടത്തി മുന്നോട്ടു കൊണ്ടു പോകുന്ന മുസ് ലിം സ്ത്രീ തുടങ്ങിയ സിവിലിയന്‍ രാഷ്ട്രീയ രൂപീകരണത്തിന്റെ ലാഞ്ചനകള്‍ ഈ സിനിമ എണ്‍പതുകളിലെ സാധ്യതകളായി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്.
പൊതുവെ കൊച്ചിക്കാരുടെ സിനിമകളിലെ മാനവീകത മതേതത്വത്തില്‍ നിന്നു കൈ വിട്ടു പോയി അത്തരം മുസ് ലിം കഥാപാത്രങ്ങള്‍ പൊളിച്ചടുക്കുന്നുണ്ട്. മുസ് ലിം തറവാട്, അവരുടെ ആര്‍ക്കിടെക്ച്ചര്‍, അവരുടെ സീനുകളിലെ ആര്‍ട്ട് വര്‍ക്കുകളിലെ പല വാര്‍പ്പ് മാതൃകകളില്‍ നിന്നു വ്യത്യസ്തമായി , അവരിലേക്കുള്ള ഷോട്ടുകള്‍ ലൈറ്റിങ്ങുകള്‍ എന്നിവയില്‍ പുതുമ കൊണ്ടു വരാനും ഈ സിനിമക്ക് കഴിഞ്ഞു എന്നാണ് തോന്നുന്നത്. പ്രധാനമായും മുസ് ലിം സ്‌പേസിലെ യൂഷ്വല്‍ ബി ജി എമ്മുകളില്‍ നിന്നും രക്ഷപ്പെടുന്നുണ്ട്. മാനവീകത, മതേതത്വം എന്നീ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ എണ്‍പതുകളിലെ വേറൊരു തരത്തിലുള്ള മുസ് ലിം എത്‌നിസിറ്റിയുടെ വൈബ്രന്‍സ് രസമാണ്. അത് മുസ് ലിം ഐഡന്റിറ്റിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ ആയിട്ടാണ്, രസകരമായിട്ടാണ് തോന്നുന്നത്. കുടുംബസ്ഥനായ നിസ്‌കരിക്കുന്ന മുതലാളിയായ ഒരു ഡോണ്‍ഷിപ്പിലേക്ക് ട്രാന്‍സ്ഫര്‍ ആകുന്ന സൗബിന്‍, വളരെ സ്‌റ്റൈലിഷ് ശ്രീനാഥ് ഭാസിയുടെ അനിയന്‍ കഥാപാത്രങ്ങള്‍ ഒക്കെ രസാണ്.
കൊച്ചിയിലെ അണ്ടര്‍ വേള്‍ഡിന്റെ ഡോണ്‍ഷിപ്പ് മുസ് ലിമിലേക്ക് കൈമാറപ്പെടുന്നതൊക്കെ രോമാഞ്ചമുണ്ടാക്കുന്ന സീനുകളാണ്.
ശ്രീ രാഗമോ തേടുന്നു നിന്‍, അല്ലെങ്കില്‍ വലിമ്മേല്‍ തൂകും.... കിളിമാകളെ, എന്ന രീതിയില്‍ റോമാന്റ്റിസൈസ് ചെയ്യപ്പെട്ട നായര്‍ ജ്യോഗ്രഫുകളെ പൊളിച്ച് വയലന്‍സിന്റെയും കുടിലതകളുടെയും അന്യയമായ ഡിഫെറന്റ് ടെക്‌സ്ചര്‍ കണ്ടിരിക്കാന്‍ രസാണ്. മരിക്കുന്നതിന് മുമ്പ് നെടുമുടിയും കെപിഎസി ലളിതയും ചേര്‍ന്ന് ചെയ്ത അന്യായ വയലന്റ് ആയ കഥാപാത്രങ്ങള്‍ പൊളിച്ചു. അവരുടെ ഡാര്‍ക്ക് ഷെഡിലുള്ള ഏകാന്തമായ ഒരു ഡൌണ്‍ സ്‌പെസിലേക്ക് മട്ടാഞ്ചേരിക്കാരന്‍ ആയ പള്ളിക്കാരെ ബൈബിള്‍ വായിച്ച നാവു കൊണ്ടു തീട്ടം ചര്‍ദ്ദിക്കരുത് എന്ന വര്‍ത്താനം പറഞ്ഞ ഒരു ഡോണ്‍ കസേരയിട്ടു കൊലപാതകങ്ങളുടെ കഥ പറയുമ്പോള്‍ സുഭാഷ് ചന്ദ്രന്‍ മുതല്‍ മോഹന്‍ലാല്‍ വരെ നിര്‍മ്മിച്ച എണ്‍പതുകളിലെയും അല്ലാതെയുമുള്ള നായര്‍ അയല്പക്ക കവിയൂര്‍ പൊന്നമ്മ നൊസ്റ്റാള്‍ജിയ പൊളിച്ചു അടുക്കി തോട്ടില്‍ എറിയുന്നുണ്ട് ഈ സിനിമ. ഒരു ഇന്റര്‍കാസ്റ്റ് മാരിയെജിന്റെ ബ്രാഹ്മണിക്കല്‍ ക്രിസ്ത്യന്‍ ഹോണര്‍ കില്ലിങ്ങിന്റെ മൂട് വെട്ടിയ കിണ്ണം പാറിയ അടി അടിച്ചു കൊണ്ടാണ് മട്ടാഞ്ചേരിക്കാരനായ ഡോണിന്റെ എന്‍ട്രി.
കഴിഞ്ഞ പത്ത് വര്‍ഷമായി വ്യത്യസ്തമായ ഐഡന്റിറ്റികള്‍ ഇസ്‌ലാമോഫോബിയാക്കെതിരെ നിര്‍മിച്ച പല ഡിസ്‌കഷനുകളും ഈ സിനിമക്കാര്‍ ശ്രദ്ധിക്കുണ്ടെന്നു തോന്നുന്നു. അതിന്റെ പൊളിറ്റിക്കല്‍ കറക്റ്റനസ്സില്‍ നിന്നു മാറി കാലത്തിനോട് ചേര്‍ന്ന് നിന്നിട്ടുള്ള ഫാന്റസികള്‍ ഫിക്ഷനൈസ് ചെയ്തു രസായി അവതരിപ്പിച്ചിട്ടിണ്ടുണ്ട്. ആകെ ബോറായി തോന്നിയത്, ബിഗ് ബി മുതല്‍ അവതരിപ്പിക്കപ്പെടുന്ന അമല്‍ നീരാദിന്റെ സ്‌റ്റൈലിഷ് പാറ്റേനുകളുടെ ആവര്‍ത്തനമാണ്. പക്ഷേ അവിടെ പോലും ഷൈന്‍ ടോമും സൗബീനും ഭാസിയുമൊക്കെ അവരുടെ കോസ്റ്റിയുംസ്, ഹെയര്‍ സ്‌റ്റെയില്‍സ്, സ്‌മോക്കിങ് സ്റ്റയില്‍സ്, അക്ഷന്‍സ് എന്നിവയിലൂടെ ഫ്രഷ്‌നെസ്സിലേക്കും എത്തുന്നു. രസാണ് അവരെയൊക്കെ കണ്ടിരിക്കാന്‍.
മമ്മൂട്ടി എന്ന നടന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ഒരു രക്ഷയുമില്ല, ആചാര വെടിക്കു ഇതാ ബെസ്റ്റ് എന്നിടത്ത് നിന്നു പുട്ടാണല്ലേ എന്നാ കഞ്ഞി കുടിക്കാം എന്ന ഒരു സോഫ്റ്റിനെസ്സിലേക്ക് ആ മനുഷ്യന്‍ തന്റെ ബോഡി ലാങ്വേജ് കൊണ്ടു കൂടി മാറുന്നുണ്ട്. മമ്മൂട്ടി ഈ സിനിമയില്‍ ഫ്രഷ് ആയി കണ്ടിരിക്കാവുന്ന മറ്റൊരു ബോഡിയും ശബ്ദവും, ബാക്ക് സ്‌റ്റേജ് ഗെയിം കളിക്കുന്ന മറ്റൊരു ഫ്രഷ് ഇന്‍ഡിവിജുവല്‍ ആണ്. മമ്മൂട്ടി ഒരു രക്ഷയില്ലാത്ത സ്‌റ്റൈലിഷ് പെര്‍ഫോമന്‍സ് തന്നെയാണ്. കത്തോലിക്കരുടെ ജാതി വംശീയതക്കെതിരെ അയാള്‍ പൊളിക്കുമ്പോഴാണ് അയാളുടെ കൂളിംഗ് ഗ്ലാസ്സിനു സ്‌റ്റൈല്‍ കൂടുന്നത്.
ഇതിനൊക്കെ പുറമെ ഇരുപത്തി ആറുകാരനായ ദേവദത്ത് ഷാജി എഴുതിയ ഡയലോഗുകള്‍ക്ക് ഞങ്ങള്‍ കൂവി ആര്‍പ്പ് വിളിച്ചു തിയറ്ററില്‍ ആര്‍മാദിച്ചാണ് കണ്ടത്. അതെ തിയറ്ററില്‍ പോയി അറുമാദിച്ചു കയ്യടിച്ചു കണ്ട സിനിമയാണ് ഭീഷ്മ. ഒരു രക്ഷയുമില്ല.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT