- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കേരള പോലിസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് മുഖ്യമന്ത്രി വ്യാകുലപ്പെടേണ്ടത്'; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്
യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. 'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍?' എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ തഹ്‌ലിയ കടന്നാക്രമിക്കുന്നത്.

കോഴിക്കോട്: യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. 'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍?' എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ തഹ്‌ലിയ കടന്നാക്രമിക്കുന്നത്. യുഡിഎഫിനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലിസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന്‍ വ്യാകുലപ്പെടെണ്ടതെന്നും തഹ്‌ലിയ ഓര്‍മിപ്പിച്ചു.
ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിരിക്കുകയാണെന്നും 'മുസ്‌ലിം ലീഗ് യുഡിഎഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയന്‍ ശ്രമിക്കുന്നതെന്നും അഡ്വ.ഫാത്തിമ തഹ്‌ലിയ കുറ്റപ്പെടുത്തി.
സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയന്‍ നിയന്ത്രിച്ചു കാണിച്ചിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നതെന്നും അവര്‍ ഓര്‍മിപ്പിച്ചു.ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍എസ്എസ് തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നതെന്നും ഫാത്തിമ തഹ്‌ലിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.
അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
UDFനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശനം മിസ്റ്റര്‍ പിണറായി വിജയന്‍?
ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിട്ടുണ്ട്. 'മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയന്‍ ശ്രമിക്കുന്നത്. UDFനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന്‍ വ്യാകുലപ്പെടെണ്ടത്. സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയന്‍ നിയന്ത്രിച്ചു കാണിക്കൂ. എന്നിട്ട് മതി ലീഗിന്റെ മെക്കിട്ട് കയറുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍.എസ്.എസ് തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നത്. പൊലീസ് ഭരണത്തിലൂടെയും സവര്‍ണ സംവരണത്തിലൂടെയും ആര്‍.എസ്.എസിന് യോഗിയേക്കാള്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍.
UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?
ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു...
Posted by Fathima Thahiliya on Saturday, December 19, 2020
RELATED STORIES
എം കെ ഫൈസിയുടെ അറസ്റ്റ് അപലപനീയം: എസ്ഡിപിഐ
4 March 2025 7:28 AM GMTവയനാട് തുരങ്ക പാത നിര്മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി...
4 March 2025 6:31 AM GMTറമദാനില് മുസ്ലിം പള്ളികളില് നിന്ന് ലൗഡ്സ്പീക്കറുകള് നീക്കം...
4 March 2025 6:30 AM GMTചാംപ്യന്സ് ട്രോഫിയില് ഇന്ന് സെമി; ദുബായില് ഇന്ത്യ-ഓസ്ട്രേലിയ...
4 March 2025 6:21 AM GMTഡെലിവറി ഓര്ഡര് നിര്ത്തിവെച്ച് കെഎസ്ആര്ടിസി; പാഴ്സല് ആയി...
4 March 2025 6:10 AM GMTഷമ മുഹമ്മദിനെതിരേ യുവരാജ് സിങിന്റെ പിതാവ്; ഇതെല്ലാം പാകിസ്താനില്...
4 March 2025 6:00 AM GMT