- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ്: 'കോണ്‍ഗ്രസ്സ് ചോദിക്കുന്നത് മുസ്‌ലിംകളെ വംശഹത്യ ചെയ്തതിന്റെ പങ്ക്'
'അര നൂറ്റാണ്ടില്‍ അധികം കോണ്‍ഗ്രസിനെ വിശ്വസിച്ചു കൂടെ നിന്നവരാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ് ലിംകളും. ഒടുവില്‍ ഇതാ ആ സമുദായത്തിലെ തന്നെ ആയിരക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയതിന്റെ മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തതിന്റെ പങ്ക് ഞങ്ങള്‍ക്കും വേണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അഭിമാനത്തോടെ പറയുന്നു. നാസര്‍ മാലിക് കുറിച്ചു.

രാമ ക്ഷേത്രം സംഘ്പരിവാറിന്റെ മാത്രമല്ല അതില്‍ പങ്ക് ചേരാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നിര നിരയായി അവകാശപ്പെടുന്നു. കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നത് മുസ്‌ലിംകളെ വംശഹത്യ ചെയ്തതിന്റെ പങ്കാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാസര്‍ മാലിക് കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കോണ്‍ഗ്രസ് നിലപാടിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
'അര നൂറ്റാണ്ടില്‍ അധികം കോണ്‍ഗ്രസിനെ വിശ്വസിച്ചു കൂടെ നിന്നവരാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ് ലിംകളും. പല വിധ തിരിച്ചടികള്‍ ഉണ്ടായിട്ടും എല്ലാം മറന്ന് വീണ്ടും വീണ്ടും കോണ്‍ഗ്രസിന് ഒപ്പം നിന്നവര്‍. ഒടുവില്‍ ഇതാ ആ സമുദായത്തിലെ തന്നെ ആയിരക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയതിന്റെ മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തതിന്റെ പങ്ക് ഞങ്ങള്‍ക്കും വേണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അഭിമാനത്തോടെ പറയുന്നു. നാസര്‍ മാലിക് കുറിച്ചു.
നാസര്‍ മാലികിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
രാമ ക്ഷേത്രം സംഘ്പരിവാറിന്റെ മാത്രമല്ല അതില്‍ പങ്ക് ചേരാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നിര നിരയായി അവകാശപ്പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച് ഈ വിഷയം ഒരു പള്ളി എന്നതില്‍ ഉപരി മറ്റു പലതും കൂടിയാണ്.
92 ല്‍ ബാബരി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഉത്തരേന്ത്യ ഒട്ടുക്കും ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ മുസ്‌ലിം വംശ ഹത്യയില്‍ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് മുസ് ലിംകളാണ് . രണ്ട് കയ്യും കാലും വെട്ടിയ പിഞ്ച് കുഞ്ഞിനെ പൊട്ട കിണറ്റില്‍ കൊണ്ട് പോയിട്ടത് നൂറ് കണക്കിന് മുസ്‌ലിം സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയായ രക്ത രൂക്ഷിതമായ കൊടും ക്രൂരതയുടെ പരമ്പരകളാണ് അന്ന് അരങ്ങേറിയത്. പാലക്കാട് പുതുപ്പുള്ളി തെരുവില്‍ മണ്ണപ്പം ചുട്ടു കളിച്ച സിറാജുന്നിസ എന്ന പതിനൊന്ന് വയസ്സുകാരിയുടെ ജീവന്‍ വരെ ഈ സാക്ഷര കേരളത്തില്‍ അന്ന് ' തന്തയില്ലാത്ത മുസ്‌ലിംകുടെ ശവം ' വേണമെന്ന ആക്രോശത്തിന് മുന്നിലാണ് പൊലിഞ്ഞു പോയത് . 92 ല്‍ ഹിന്ദുത്വ വാദികള്‍ വ്യാപകമായി തുടങ്ങി വെച്ച മുസ് ലിം വംശ ഹത്യ ഗുജറാത്ത് വംശ ഹത്യ വഴി ഇന്ന് ദിനവും പശുവിന്റെ പേരില്‍ തല്ലി കൊല്ലുന്ന സര്‍വ്വ സാധാരണ സംഭവമായി മാറി . ഓരോ മുസ്‌ലിമും ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെടുന്ന നേരം അതിന്റെ ഒക്കെ അടിസ്ഥാന കാരണമായി വരുന്നത് ബാബരിയുടെ തകര്‍ച്ചയാണ് . അര നൂറ്റാണ്ടില്‍ അധികം കോണ്‍ഗ്രസിനെ വിശ്വസിച്ചു കൂടെ നിന്നവരാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ് ലിംകളും . പല വിധ തിരിച്ചടികള്‍ ഉണ്ടായിട്ടും എല്ലാം മറന്ന് വീണ്ടും വീണ്ടും കോണ്‍ഗ്രസിന് ഒപ്പം നിന്നവര്‍ . ഒടുവില്‍ ഇതാ ആ സമുദായത്തിലെ തന്നെ ആയിരക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയതിന്റെ മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തതിന്റെ പങ്ക് ഞങ്ങള്‍ക്കും വേണം , ആ രക്തത്തില്‍ കെട്ടി പടുക്കാന്‍ പോവുന്ന ഒന്നില്‍ ഞങ്ങളും അഭിമാനിക്കുന്നുവെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അഭിമാനത്തോടെ പറയുന്നു . അന്തസും അഭിമാനവും സ്വത്വ ബോധവുമുള്ള ഒരു മുസ്ലിമും ബാബരിയെ മറക്കില്ല കാരണം അന്ന് തകര്‍ന്നത് ഒരു പള്ളി മാത്രമായിരുന്നില്ല , ഈ സമുദായത്തിന്റെ നില നില്പിനുള്ള അവകാശമാണ് . അതിന്റെ പേരില്‍ കൊല്ലപ്പെട്ട ആയിരങ്ങളുടെ ചോരയില്‍ പങ്ക് പറ്റി ഇന്നും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നോക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് നടന്നത് ഒക്കെ മറക്കാന്‍ വലിയ ബുദ്ധിമുട്ട് കാണില്ല കാരണം ആ രക്തക്കറകള്‍ നിങ്ങള്‍ക്ക് നിലവില്‍ ചക്കരക്കുടത്തില്‍ കൈകളിട്ട പോലെ മധുരിക്കുന്ന ഒന്നാണ് . എന്നാല്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് അവരുടെ ഹൃദയ രക്തമാണ് അത് !.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കണമെന്ന് ആവശ്യം; വാദം...
16 April 2025 11:59 AM GMT'മുസ് ലിംകള്‍ അല്ലാത്തവര്‍ക്കും സ്വത്ത് വഖ്ഫ് ചെയ്യാന്‍ സാധിക്കണം':...
16 April 2025 11:05 AM GMTവഖ്ഫില്‍ വാദം തുടരുന്നു; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി
16 April 2025 10:36 AM GMTവഖ്ഫില്‍ വാദം തുടങ്ങി; ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമെന്ന് കപില്‍ സിബല്‍
16 April 2025 10:08 AM GMTകോണ്‍ഗ്രസ് നേതാവ് കെ പി എസ് ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു...
16 April 2025 8:48 AM GMTമാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ക്ക് വിലക്ക്
16 April 2025 8:39 AM GMT